നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് എസ്ഐയേയും സംഘത്തേയും ആക്രമിച്ച ആറ് പേർ അറസ്റ്റിൽ

  തിരുവനന്തപുരത്ത് എസ്ഐയേയും സംഘത്തേയും ആക്രമിച്ച ആറ് പേർ അറസ്റ്റിൽ

  മൊട്ടമൂട് അനി കൊലക്കേസ് പ്രതി ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: നെടുമങ്ങാട് എസ് ഐ സുനിൽ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലിലാണ് ഏഴംഗ ക്രിമിനൽ സംഘം എസ് ഐയെയും പൊലീസ് സംഘത്തേയും ആക്രമിച്ചത്.

  സ്ഥലത്ത് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.  പ്രതികളെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ സംഘം എസ്ഐയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ സുനിൽ ഗോപി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

  അറസ്റ്റിലായവരെല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മൊട്ടമൂട് അനി കൊലക്കേസ് പ്രതി ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാഹുൽ, വിഷ്ണു, ജിനു രാജ്, അനന്തു,  ആദർശ്  എന്നിവരാണ് പിടിയിലായത്.

  പ്രതികൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.  മറ്റൊരു സംഭവത്തിൽ, സാമ്പത്തിക ഇടപാടിന്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസുകാരനുൾപ്പടെ നാലു പേ‌ർ പിടിയിലായി.
  You may also like:മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മോഷണ ശ്രമത്തിനിടെയെന്ന് സംശയം

  കുന്നുംപുറം സ്വദേശി കൃഷ്‌ണകുമാറിനെയാണ് തിങ്കളാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. നെട്ടൂർ സ്വദേശി ഫൈസൽമോൻ (38), മുപ്പത്തടം സ്വദേശികളായ ഓലിപ്പറമ്പ് ഒ.എച്ച്. അൻസാൽ (25), തോപ്പിൽ വീട്ടിൽ ടി.എൻ. ഉബൈദ്, ഇടപ്പള്ളി നോർത്ത് സ്വദേശി ബ്ലായിപ്പറമ്പ് ബി.എസ്. ഫൈസൽ (40), എറണാകുളം എആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്കു സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.

  You may also like:വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ; പീഡിപ്പിച്ചവരിൽ സ്വന്തം അനന്തരവളും

  പീലിയാടുള്ള പുഴക്കരയിൽ പൊലീസുകാരൻ ഉൾപ്പെടെയുള്ള സംഘം മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. സാമ്പത്തിക വിഷയത്തിന്റെ പേരിലാണു കലഹമുണ്ടായത്. പുഴക്കരയിൽനിന്നു ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.

  കൃഷ്‌ണകുമാറിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് എത്തി നോക്കുമ്പോഴേക്കും കൃഷ്‌ണകുമാർ മരിച്ചിരുന്നു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പു വടി പൊലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
  Published by:Naseeba TC
  First published:
  )}