ബറേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ആറ് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഹേദിയിലാണ് 17ഉം 14 ഉം വയസുള്ള ബന്ധുക്കളായ പെൺകുട്ടികൾ ക്രൂരപീഡനത്തിനിരയായത്. ഇക്കഴിഞ്ഞ നവംബർ 17നായിരുന്നു സംഭവം.
ഡോക്ടറെ കണ്ട് മടങ്ങി വരികയായിരുന്ന പെൺകുട്ടികളെ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു.
പെൺകുട്ടികളിലൊരളുടെ പിതാവ് നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ആറു പേറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ അവരെയും അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.