ബെംഗളൂരുവില്‍ 35 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; അറസ്റ്റിലായത് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍

എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. പേപ്പറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

News18

News18

 • Share this:
  ബെംഗളൂരു: 35 ലക്ഷംരൂപ വിലവരുന്ന ലഹരി മരുന്നുമായി ബെംഗളുരുവിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. മലയാളികളായ പി.ബി. ആദിത്യൻ (29), സി.എസ്. അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോൾ (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.

  Also Read ഓഫീസിനുള്ളിൽ വിവസ്ത്രയാക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

  എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. പേപ്പറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാർക്ക് നെറ്റിലൂടെ ബിറ്റ് കോയിൻ ഇടപാടുവഴിയുമായിരുന്നു ഇവരുടെ വിൽപന. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള രാവിലെ ആറുമുതൽ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വലയിലായത്.

  കോവിഡ് സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേർ കഞ്ചാവ് വില്പനയ്ക്കിടയിൽ പിടിയിൽ


  കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ കോവിഡ് സന്നദ്ധ പ്രവർത്തകൻ ഉൾപ്പടെ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരനും അഞ്ചാം വാർഡിലെ സന്നദ്ധ പ്രവർത്തകനുമായ നെല്ലുവായ് കള്ളിവളപ്പിൽ സുബീഷ് (32) കാരപറമ്പിൽ ശ്രീരാഗ് ( 24 ) എരുമപ്പെട്ടി താളിക്ക പറമ്പിൽ മുഹമ്മദ് ഹാരിസ് (33) എന്നിവരെയാണ് ഇൻസ്പെക്ടൻ എം.ബി ലത്തീഫ്, എസ്.ഐ അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.

  വാഹന പരിശോധനയ്ക്കിടയിലാണ് സുബീഷും ശ്രീരാഗും പിടിയിലായത്. സന്നദ്ധ പ്രവർത്തകൻ്റെ കാർഡ് ധരിച്ചാണ് സുബീഷ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ശ്രീരാഗ് പുറകിലിരിക്കുകയായിരുന്നു. കാർഡ് ധരിച്ചവരെ സാധാരണ പൊലീസ് പരിശോധിക്കാറില്ല. ഇവരെ കൈകാണിച്ച് നിർത്തി വിവരങ്ങൾ തിരക്കുമ്പോഴാണ് പൊലീസിന് കഞ്ചാവിൻ്റെ ഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവിൻ്റെ ചെറിയ പൊതികൾ ലഭിക്കുകയായിരുന്നു.

  ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന കച്ചവടക്കാരനായ ഹാരിസിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളേയും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 70 ഗ്രാം തൂക്കം വരുന്ന ചെറിയ പൊതികൾ പൊലീസ് കണ്ടെടുത്തു. ഹാരിസ് മുമ്പ് ചന്ദനം മോഷണ കേസിലും പ്രതിയാണ്. ഇയാൾ നിരന്തരം യുവാക്കളെ കഞ്ചാവിന് അടിമകളാക്കിയതായും പൊലീസ് മനസിലാക്കിയിട്ടുണ്ട്.

  എരുമപ്പെട്ടി പഞ്ചായത്തിൽ ഓരോ വാർഡുകളിലും നിരവധി പേർക്കാണ് സന്നദ്ധ പ്രവർത്തകർക്കുള്ള കാർഡുകൾ നൽകിയിട്ടുള്ളത്. എന്നാൽ പ്രവർത്തനം നടത്തുന്നത് വളരെ ചുരുക്കം പേർ മാത്രമാണ്. കാർഡ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.

  Also read: കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ

  കണ്ണൂരിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികകൾ വളർത്തിയയാളെ എക്സൈസ് പിടികൂടി. പെരിങ്ങളം സ്വദേശി അരവിന്ദാക്ഷനാണ് അറസ്റ്റിലായത്.

  പച്ചക്കറി തോട്ടത്തിന്റെ മറവിലായിരുന്നു കഞ്ചാവ് കൃഷി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
  Published by:Aneesh Anirudhan
  First published:
  )}