കോട്ടയം: ഹോട്ടലിൽ ഊണിനൊപ്പം നൽകിയ കറിയിൽ മീൻ കഷണം ചെറുതായി എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ മർദിച്ച കൊല്ലം സ്വദേശികളായ ആറ് പേർ കോട്ടയത്ത് അറസ്റ്റിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുമ്പന കളയ്ക്കൽ കിഴക്കേതിൽ എസ്.സഞ്ജു (23),നെടുമ്പന മനുഭവനിൽ മഹേഷ് ലാൽ (24),നെടുമ്പന
ശ്രീരാഗം അഭിഷേക് (23), നല്ലില മാവിള അഭയ് രാജ് (23), നല്ലില അതുൽമന്ദിരം അമൽ ജെ.കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
പൊൻകുന്നം ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച പ്രതികൾ പുറത്തിറങ്ങിയതിനു ശേഷം വീണ്ടും തിരിച്ചെത്തിയാണ് അക്രമം നടത്തിയത്. ഊണിന് ഒപ്പം നൽകിയ കറിയിലെ മീനിന്റെ വലുപ്പം കുറവാണെന്നും ചാറ് കുറഞ്ഞുപോയെന്നും പറഞ്ഞായിരുന്നു അക്രമം. പ്രതികൾ ഹോട്ടൽ ജീവനക്കാരനായ മധുകുമാറിനെ മർദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പോകുന്നത് ഇൻസ്പെക്ടർ എൻ.രാജേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.