• HOME
 • »
 • NEWS
 • »
 • crime
 • »
 • ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങി: യുവതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു ; ആറ് പേര്‍ക്കെതിരെ കേസ്

ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങി: യുവതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു ; ആറ് പേര്‍ക്കെതിരെ കേസ്

പൂനെയിലെ ഐടി പ്രഫണലുകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച ആറംഗസംഘം യുവതികള്‍ താമസിക്കുന്ന വീട്ടില്‍ കഴറി വന്ന് ആക്രമിക്കുകയായിരുന്നു

Image for representation.

Image for representation.

 • Share this:
  പൂനെയിൽ (Pune)  ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ യുവതികളെ മര്‍ദ്ദിച്ച  സംഭവത്തില്‍  ആറു പേർക്കെതിരെ കേസെടുത്തു. അല്‍ക പത്താരെ, സചിന്‍ പത്താരെ, കേതന്‍ പത്താരെ, സീമ പത്താരെ, ശീതള്‍ പത്താരെ, കിരണ്‍ പത്താരെ എന്നവര്‍ക്ക് എതിരെയാണ് കേസ്. വീട്ടുടമസ്ഥതയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് ചന്ദന്‍ നഗര്‍ പൊലീസ് (Police) കേസെടുത്തത്.

  പൂനെയിലെ ഐടി പ്രഫണലുകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച ആറംഗസംഘം യുവതികള്‍ താമസിക്കുന്ന വീട്ടില്‍ കഴറി വന്ന് ആക്രമിക്കുകയായിരുന്നു.ചെരിപ്പ് ഉപയോഗിച്ച് അടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇവർ ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച് വരുകയായിരുന്നു.

  പ്രതികളും പരാതിക്കാരും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിരുന്നു. യുവതികള്‍ ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങിയത് യുവാക്കളെ പ്രകോപിപ്പിച്ചതായും തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ എത്തി ആക്രമണം നടത്തിയതെന്നും ചന്ദന്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ്. ഇന്‍സ്പെക്ടര്‍ സുനില്‍ ജാദവ് പറഞ്ഞു.

  സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍  ശേഖരിച്ചതായും ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐപിസി 448, 323, 504, 506, 143, 147, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

  Me Too| സ്വകാര്യഭാഗത്ത് ടാറ്റൂ: പീഡന ആരോപണങ്ങളിൽ പരാതി നൽകാതെ പെണ്‍കുട്ടികള്‍; വലഞ്ഞ് പൊലീസ്

  ടാറ്റൂ കലാകാരൻ (Tattoo Artist) പീഡിപ്പിച്ചുവെന്ന (Sexual Abuse) യുവതിയുടെ ആരോപണത്തിന് പിന്നാലെ ഒട്ടേറെ പേരാണ് മീടൂ ആരോപണവുമായി കൊച്ചിയിൽ രംഗത്ത് വന്നത്. എന്നാൽ പെൺകുട്ടികളാരും പരാതി നൽകാൻ തയാറാകാതെ വന്നതോടെ സിറ്റി പൊലീസാണ് പ്രതിസന്ധിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വച്ച്‌ അന്വേഷണം നടത്തേണ്ട ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥർ. ‌

  കാക്കനാട്ടെ ടാറ്റൂ കലാകാരനെതിരെ ലൈംഗിക ആരോപണങ്ങൾ വന്നതിനു പിന്നാലെ പ്രമുഖനാ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാൻ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റൂ കലാകാരനെതിരായ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നിരവധിപ്പേർ ദുരനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

  Also Read- ഭർത്താവിനെ പട്ടാപ്പകൽ പോലീസ് കസ്റ്റഡിയിൽ നിന്നും നാടകീയമായി ഇറക്കിക്കൊണ്ടുപോയി ഭാര്യ

  ഇതിന്റെ തുടർച്ചയായാണ് വൈറ്റിലയ്ക്കടുത്ത് സ്ഥാപനം നടത്തുന്ന മേക്കപ്പ് കലാകാരനെതിരെ ആരോപണം ഉയർത്തി സമൂഹമാധ്യമത്തിൽ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേർ സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഇവയെല്ലാം സ്വന്തം സ്റ്റാറ്റസായി ഇവർ പോസ്റ്റിടുക കൂടി ചെയ്തതോടെ അന്വേഷണം ഏതു രീതിയിൽ വേണമെന്ന സംശയത്തിലാണ് പൊലീസ്.
  Published by:Jayashankar AV
  First published: