മൂന്നാർ: രണ്ടു കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി കടത്താൻ ശ്രമിച്ച ആറു പേർ പിടിയില്‍. മുരിക്കാശേരി തെക്കേ കൈതക്കൽ ഡിനിൽ സെബാസ്ത്യൻ (34), കൂമ്പൻപാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി.എം.മുനീർ (33), കുണ്ടള സാൻഡോസ് എസ്ടി കോളനി നിവാസികളായ പി ശിവൻ (26), കെ.രഘു (26). എം കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഒരാൾ ഒളിവിലാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന പിക്ക്പ്പ് വാന്‍, രണ്ടു കാറുകൾ എന്നിവയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചെണ്ടുവര എസ്റ്റേറ്റിലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫീൽഡ് നമ്പർ ഒൻപതിൽ നിന്നാണ് 600 ലധികം കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപോത്തുകളെ ഇവർ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.
Also Read-ആലുവയിൽ കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം
കുണ്ടള ഡാമിൽ മീൻ പിടിക്കാനെന്ന വ്യാജേന എത്തിയ സംഘത്തിന് നായാട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത് സാൻഡോസ് കോളനിയിൽ നിന്നും പിടിയിലായവരാണ്. ഇവരാണ് ഇറച്ചി ചുമന്ന് വാഹനത്തിലെത്തിച്ചു നൽകിയതും. ഒന്നാം പ്രതിയായ ഡിനിൽ നിരവധി നായാട്ടു കേസുകളിലെ പ്രതിയാണ്. ഇയാളാണ് കാട്ടുപോത്തുകളെ വെടിവച്ചു കൊന്നത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.