നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Ragging| കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ് കേസ്; ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

    Ragging| കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ് കേസ്; ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

    രണ്ടാംവർഷ ബിരുദ വിദ്യാർഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കണ്ണൂര്‍: കണ്ണൂരിലെ (Kannur) നെഹർ കോളജിൽ (Naher College) വിദ്യാർഥി പി അൻഷാദിനെ (P Anshad) മാരകമായി മർദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ (Custody) എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

      കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദനം.

      ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയും പ്രതികൾക്കെതിരെ റാഗിങ് കുറ്റത്തിനും കേസെടുക്കുകയായിരുന്നു.

      ആന്റി റാഗിങ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ല. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കാഞ്ഞിരോട് നെഹർ കോളേജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

      മാടമ്പിത്തരങ്ങളുടെ കുടുസ്സുമുറിയായി ഗവേഷണ കേന്ദ്രങ്ങൾ മാറാതിരിക്കട്ടെ; ദീപാ മോഹനന്റെ സമരത്തിൽ മന്ത്രി ആർ ബിന്ദു

      എം ജി സർവകലാശാല (MG University) ഗവേഷക വിദ്യാർഥിനി (Research Scholar)ദീപയുടെ (Deepa P Mohanan)നിരാഹാര സമരം അവസാനിപ്പിച്ചതിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി ആർ ബിന്ദു. ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെയെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

      വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കുടുസ്സായ ഇടിമുറികളായി ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അദ്ധ്യാപകരും അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

      തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്. വിദ്യാർത്ഥികളുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടതും സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണ്ണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതും അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്.

      പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാർഗ്ഗം. വിദ്യാർത്ഥി കേന്ദ്രിതവും സർഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറട്ടെയെന്നും മന്ത്രി കുറിച്ചു.

      ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

      എം.ജി. സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി. നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!.... ജാതി/ മത/ ലിംഗ/ വർഗ്ഗപരമായ വിവേചനങ്ങൾ അവയെ തീണ്ടാതിരിക്കട്ടെ ... വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അദ്ധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെ! സർവ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്.

      വിദ്യാർത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണ്ണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാർഗ്ഗം. വിദ്യാർത്ഥി കേന്ദ്രിതവും സർഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേൽ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്ക്കലമാക്കട്ടെ!

      ഇന്നലെയാണ് ദീപ പി മോഹനന്‍ സമരം അവസാനിപ്പിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി സമരം അവസാനിപ്പിച്ചത്. നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ദീപയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.

      ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഐ.ഐ.യു.സി.എന്‍.എന്നില്‍നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചുവെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. 2024 നകം ഗവേഷണം പൂര്‍ത്തിയാക്കിയാല്‍ മതി. ഗവേഷണ കാലയളവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍വ്വകലാശാല ഉറപ്പുനല്‍കിയതായും വിദ്യാര്‍ത്ഥിനി അറിയിച്ചു.

      11 ദിവസം നീണ്ട നിരാഹാര സമരമാണ് ഗവേഷക വിദ്യാര്‍ത്ഥിനി അവസാനിപ്പിച്ചത്. ഗവേഷണത്തിന് മുമ്പ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കും.ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങള്‍ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകള്‍ സര്‍വകലാശാല നല്‍കി.
      Published by:Rajesh V
      First published:
      )}