ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത ആറ് അധ്യാപികമായി അമേരിക്കയിൽ അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ട് പ്രകാരം വുഡ്‌ലോൺ എലിമെന്ററി സ്കൂളിൽ അധ്യാപക സഹായിയായി ജോലി ചെയ്തിരുന്ന ഡാൻവില്ലിലെ എലൻ ഷെല്ലിനെതിരെ ബലാത്സംഗ കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. 38 കാരിയായ ഷെൽ, കഴിഞ്ഞ വർഷം ജൂലൈയിലും ഓഗസ്റ്റിലും വ്യത്യസ്‌ത അവസരങ്ങളിൽ “16 വയസുള്ള രണ്ട് ആൺകുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു” എന്ന് കേസിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നു.
ഇവരെ വ്യാഴാഴ്ച ഗരാർഡ് കൗണ്ടി ജില്ലാ കോടതിയിൽ ഹാജരാക്കി. കേസെടുത്തതോടെ സ്കൂൾ അധികൃതർ ഇവരെ നിർബന്ധിത അവധിയിൽ വിട്ടിരുന്നു. കൂടാതെ അധ്യാപിയുടെ അറസ്റ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സ്കൂൾ അദികൃതർ മാതാപിതാക്കൾക്ക് കത്ത് അയക്കുകയും ചെയ്തു
കൗമാരക്കാരായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ അർക്കൻസാസ് സ്വദേശിയായ 32 കാരിയായ ഹെതർ ഹെയർ എന്ന അദ്ധ്യാപികയ്ക്കെതിരെ ബലാത്സംഗം കുറ്റം ചുമത്തിയതായി അർക്കൻസാസ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ ജോലിയിൽനിന്ന് രാജിവെക്കുകയും കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തു.
15 വയസ്സുള്ള ഒരു വിദ്യാർത്ഥിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒക്‌ലഹോമയിൽ നിന്നുള്ള എമിലി ഹാൻകോക്ക് (26) എന്ന അധ്യാപിക വ്യാഴാഴ്ച അറസ്റ്റിലായതായി മറ്റൊരു റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്‌നാപ്ചാറ്റിൽ ഹാൻകോക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ആശയവിനിമയം ആരംഭിച്ചിരുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിനാണ് ഐടി നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തത്. സമാനമായ ഒരു സംഭവത്തിൽ, ലിങ്കൺ കൗണ്ടിയിലെ വെൽസ്റ്റൺ പബ്ലിക് സ്‌കൂളിലെ ഒരു താൽക്കാലിക അധ്യാപിക പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് പൊലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.
കൗമാര വിദ്യാര്‍ത്ഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് അയോവയിലെ ഡെസ് മോയിന്‍സിലെ കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് (36) വെള്ളിയാഴ്ച അറസ്റ്റിലായി. ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ അല്ലീ ഖേരദ്മണ്ടിനെതിരെയും (33) വിദ്യാർഥിയെ ചൂഷണം ചെയ്തതിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ വിദ്യാര്‍ത്ഥിയെ ഏറെ കാലമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പൊലീസ് അറിയിക്കുന്നത്. കായിക അധ്യാപികയായ അല്ലീ ഖേദ്മണ്ട് ജാവലിന്‍ പരിശീലനം നല്‍കിയ 17കാരനെ ലൈംഗികമായി ഉപയോഗിച്ചതായും കേസുണ്ട്. നോര്‍ത്താംപ്ടണ്‍ ഏരിയ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാണ് 26 കാരിയായ ഹന്ന മാര്‍ത്ത് അറസ്റ്റിലായത്. ഇവര്‍ അത്‌ലറ്റായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.
ആൺകുട്ടികൾക്ക് അവർക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളെക്കുറിച്ച് അറിയില്ല, അവർ കുഴപ്പത്തിലാകുമെന്ന് കരുതി മുന്നോട്ട് വരില്ല,” ചൂഷണത്തിന് ഇരയായ ആൺകുട്ടികളുടെ അമ്മമാരിൽ ഒരാൾ FOX56-നോട് പറഞ്ഞു. അധ്യാപിക 3-4 തവണ മദ്യം നൽകിയശേഷമാണ് ചൂഷണത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നൽകിയിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.