• HOME
  • »
  • NEWS
  • »
  • crime
  • »
  • SIX YEAR OLD GIRL BEATEN BY FATHER IN KOCHI POLICE HAVE REGISTERED A CASE JS TV

കൊച്ചിയില്‍ ആറുവയസ്സുകാരിക്ക് അച്ഛന്റെ മര്‍ദ്ദനം; കേസെടുത്ത് പോലീസ്

എറണാകുളം തോപ്പുംപടി നസ്രത്ത് സ്വദേശി സേവ്യര്‍ റോജന്‍ ആണ് ആറു വയസ്സുകാരിയായ മകളെ മര്‍ദ്ദിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
എറണാകുളം: തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് അച്ഛന്റെ മര്‍ദ്ദനം. പഠിക്കുന്നില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ അച്ഛന്‍ സേവ്യറിനെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം തോപ്പുംപടി നസ്രത്ത് സ്വദേശി സേവ്യര്‍ റോജന്‍ ആണ് ആറു വയസ്സുകാരിയായ മകളെ മര്‍ദ്ദിച്ചത്.

കുട്ടിയെ മര്‍ദ്ദിക്കുന്ന വിവരം നാട്ടുകാര്‍ ചൈല്‍ഡ് ലൈനെ അറിയിച്ചു . തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. തോപ്പുംപടി പോലീസ് എത്തി സേവ്യറിനെ പിടികൂടി. തോപ്പുംപടി സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പഠിക്കാത്തതിനാലാണ് അടിച്ചത് ഇയാള്‍ പോലീസിനോട് പറഞ്ഞത്.ഇതിനെത്തുടര്‍ന്ന് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്തിനാണ് പോലീസ് സേവ്യറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Also Read-പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിന് സ്റ്റേ; സാങ്കേതിക സർവകലാശാല പരീക്ഷകൾ നാളെ മുതൽ

പഠിക്കാത്തതിനാലാണ് തല്ലിയത് എന്നാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. കുട്ടിയെ മര്‍ദ്ദിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ ഇയാള്‍ നേരത്തെയും ഉപദ്രവിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ പുറത്ത് വടികൊണ്ട് സേവ്യര്‍ അടിച്ചിട്ടുണ്ട്. നേരത്തെയും മുറിവേറ്റത്തിന്റെ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Also Read- കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്‌ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ

കുട്ടിയെ തോപ്പുംപടിയിലുള്ള കെയര്‍ ഹോമിലേക്ക് മാറ്റി. നസ്രത്തിലെ വീട്ടില്‍ സേവ്യറും മകളും മാത്രമാണ് താമസിച്ചിരുന്നത്. സേവ്യറുമായി പിണങ്ങി പിരിഞ്ഞ ഭാര്യ മറ്റൊരിടുത്താണ് താമസിക്കുന്നത്. കുട്ടിയെ അപായപ്പെടുത്തിയ ശേഷം നാടുവിട്ടു പോകാനും ഇയാള്‍ ശ്രമിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. ഇതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Published by:Jayashankar AV
First published:
)}