• HOME
 • »
 • NEWS
 • »
 • crime
 • »
 • Accident | നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് 6 വയസുകാരിയുടെ ജീവൻ നഷ്ടമായി

Accident | നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് 6 വയസുകാരിയുടെ ജീവൻ നഷ്ടമായി

വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്

 • Share this:
  വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

  ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

  മരുമകൾ പ്രഭാത ഭക്ഷണം നൽകിയില്ല; പ്രകോപിതനായ ഭർതൃപിതാവ് വെടിവെച്ചു


  താനെ: പ്രഭാത ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് പ്രകോപിതനായ ഭർതൃപിതാവ് മരുമകൾക്കു നേരെ വെടിയുതിർത്തു(Man opens fire at daughter-in-law). താനെ സിറ്റിയിൽ വ്യാഴാഴ്ച്ചയാണ് സംഭവം. ഭർതൃപിതാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ 42 കാരിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

  Also Read- സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ Dysp മാരുടെ നേതൃത്വത്തില്‍ പുതിയ സംഘം

  താനെ സിറ്റിയിലെ റബോദി പ്രദേശത്തുള്ള സ്ത്രീക്കാണ് പരിക്കേറ്റത്. അടിവയറ്റിലാണ് ഇവർക്ക് വെടിയേറ്റത്. സംഭവത്തിൽ ഭർതൃപിതാവിനെതിരെ പൊലീസ് കേസടുത്തു. കൊലപാതക ശ്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ആയുധ നിയമവും ചേർത്താണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 76 കാരനായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീൽ എന്നയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

  Also Read- കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

  വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറയുന്നു. കാശിനാഥിന്റെ മറ്റൊരു മരുമകളാണ് പരാതി നൽകിയത്. ഇയാൾക്ക് ചായയും പ്രാതലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി വെടിവെക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

  പ്രാതൽ വിളമ്പാത്തതിന്റെ പേരിൽ വഴക്കുണ്ടാക്കുകയും ഇതിനിടയിൽ കൈവശം സൂക്ഷിച്ചിരുന്ന റിവോൾവർ എടുത്ത് മരുമകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ സ്ത്രീയെ കുടുംബാംഗങ്ങൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

  മകളെ വിവാഹം ചെയ്തു നൽകിയില്ല; നാലംഗ കുടുംബത്തെ വെട്ടിക്കൊല്ലാൻ ശ്രമം

  പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചിരുന്നു. ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷാണ് നാലു പേരെയും ഇന്നലെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

  മുകേഷിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. രേഷ്മയെ വിവാഹം ചെയ്തു കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുപേർക്കും തലയ്ക്കും കൈക്കുമെല്ലാം ഗുരുതര മുറിവേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
  Published by:Arun krishna
  First published: