വഡോധര: കുട്ടികളെ കാണാതാകുന്നതും തട്ടിക്കൊണ്ടു പോകുന്നതും ബലാത്സംഗത്തിന് ഇരയാക്കുന്നതും നിത്യവും വാർത്തകളിൽ കേൾക്കുന്നതാണ്. പല വാർത്തകളും നടുക്കമുണ്ടാക്കുന്നതും മനസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. ഇതിനിടയിലാണ് ആറു വയസുള്ള കുട്ടിയെ ബിസ്കറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയ വാർത്ത എത്തുന്നത്. ഗുജറാത്തിലെ വഡോധരയിലാണ് സംഭവം.
കഴിഞ്ഞവർഷമാണ് ആറു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയി ഏകദേശം രണ്ടു മാസത്തിനു ശേഷം പെൺകുട്ടിയെ കണ്ടെത്തി വീണ്ടും കുടുംബവുമായി ഒരുമിപ്പിച്ചിരിക്കുകയാണ്. ഡിസംബറിൽ ആയിരുന്നു പെൺകുട്ടിയെ കാണാതെ പോയത്. ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്ന് പെൺകുട്ടിയെ ആനന്ദ് പൊലീസ് ആണ് കണ്ടെത്തിയത്.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS] ഏകദേശം നാൽപ്പത്തിയഞ്ചോളം ദിവസമാണ് ആറു വയസുകാരിയായ പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടന്നത്. അന്വേഷണത്തിന് ഇടയിൽ പെൺകുട്ടിയെ കുറിച്ച് പൊലീസിന് ചില വിവരങ്ങൾ ലഭിക്കുകയും ചെയ്തു. മോർബി ക്ഷേത്രത്തിന് സമീപം പെൺകുട്ടിയെ കണ്ടെത്തി എന്നായിരുന്നു വിവരം. ഗുഡ്ഡു മാലിവാൾ എന്ന ആളായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് ബിസ്കറ്റ് കാണിച്ച് പ്രലോഭിപ്പിച്ച്
ഡിസംബർ മൂന്നിന് ആയിരുന്നു സംഭവം. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് ബിസ്കറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് ആയിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ അമ്മ താരാപുർ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ പൊലീസിന് പ്രതിയെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ തൊഴിലാളിയായ ഗുഡ്ഡുവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സമീപത്തുള്ള ആളുകളോട് അന്വേഷിച്ച് പ്രതിയെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു.
കുട്ടിയെ രക്ഷപ്പെടുത്തിയത് നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്ന്
പ്രതിയെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും അത് വളരെയേറെ ദുഷ്കരമായിരുന്നു. കാരണം, പ്രതി ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ, വർഷങ്ങളായി ബന്ധുക്കളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പതിമൂന്ന് സ്ഥലങ്ങളിലാണ് പൊലീസ് ഇയാളെ അന്വേഷിച്ച് എത്തിയത്. പ്രതിയുടെ സ്വദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ്
കുഞ്ഞിനെ അന്വേഷിച്ച് പൊലീസ് എത്തിയത്.
നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. പ്രതീക്ഷ നഷ്ടമായി ഇരിക്കുന്ന സമയത്താണ് ജനുവരി 25ന് അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയ വിവരം ലഭിച്ചത്. തുടർന്ന് പെൺകുട്ടിയെ ആനന്ദിൽ വച്ച് കണ്ടെത്തി. പിന്നാലെ കുട്ടിയെ നാട്ടിലെത്തിക്കുക ആയിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.