ദാമോഹ്: ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അക്രമി മുഖവും കണ്ണുകളും വികൃതമാക്കി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
ബുധനാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. മറ്റു കുട്ടികൾക്കൊപ്പം വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. അപരിചിതനായ ഒരാള്‍ പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് എടുത്തുകൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ഹേമന്ദ് ചൗഹാൻ പറഞ്ഞു.
വീടിനു സമീപമുള്ള ഒറ്റപ്പെട്ട മുറിയിൽ നിന്ന് ഇന്നു രാവിലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്തുമ്പോൾ അക്രമി അവളുടെ മുഖവും കണ്ണുകളും വികൃതമാക്കിയിരുന്നുവെന്നും പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു.
ആദ്യം സമീപത്തെ ആശുപ്ത്രിയിലും പിന്നീട് ജബൽപൂരിലെ ആശുപത്രിയിലും കൊണ്ടുപോയി. അവിടെ കണ്ണുകൾക്ക് ശസ്ത്രക്രിയ നടത്തി. കണ്ണുകൾ വീർത്തിരുന്നതിനാൽ റെറ്റിനയിൽ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കാഴ്ച പൂർണമായി നശിച്ചു പോയോ എന്നറിയാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ചൗഹാൻ പറഞ്ഞു.
അക്രമിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശ വാസിയായ ഒരാളാണ് അക്രമി എന്നാണ് പൊലീസ് സംശയിക്കുന്നത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.