നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ചു; 38കാരന്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ചു; 38കാരന്‍ അറസ്റ്റില്‍

  പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍(Uttar Pradesh) ആറുവയസുകാരി ബലാത്സംഗം(Rape) ചെയ്ത് കൊലപ്പെടുത്തി(Murder). ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. സംഭവത്തില്‍ അംജാദ് എന്ന 38കാരന്‍ അറസ്റ്റിലായതായി(Arrest) പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ഹാപുര്‍ എസിപി സര്‍വേശ് മിശ്ര പറഞ്ഞു.

   വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതോടെ പ്രദേശമാകെ നാട്ടുകാരും വീട്ടുകാരും തിരച്ചിലാരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

   ശനിയാഴ്ച പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെട്ടിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

   ത്രിലോക്പുരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കുനേരെ നാട്ടുകാരില്‍ നിന്ന് ആക്രമണമുണ്ടായി.

   Also Read-വിഴിഞ്ഞത്തെ റിസോർട്ടിൽ ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ ഇരുപതോളം പേർ പിടിയിൽ

   പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ (Nude Photos) പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചെമ്പഴന്തി മഹാദേവപുരം അമ്പാടി ഭവനിൽ അക്ഷയ് ജിത്തിനെയാണ് (24) പൊലീസ് (Kerala Police) കസ്റ്റഡിയിലെടുത്തത്. തുമ്പ പോലീസാണ് ഇയാളെ പിടികൂടിയത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് തുമ്പ എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

   ഇയാളുടെ കൈയിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും, ഫോൺ ഉപയോഗിച്ച് പകർത്തിയ നഗ്നചിത്രങ്ങൾ ഇയാൾ ഡിലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികവിദഗ്ദ്ധരുടെ സഹായത്തോടെ അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
   Published by:Jayesh Krishnan
   First published:
   )}