• HOME
 • »
 • NEWS
 • »
 • crime
 • »
 • Rape |ഉത്തര്‍പ്രദേശില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തി

Rape |ഉത്തര്‍പ്രദേശില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തി

ശ്വാസംമുട്ടിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഉത്തര്‍പ്രദേശിലെ ഏറ്റായില്‍ ആറുവയസ്സുകാരിയെ (six year old girl) ബലാത്സംഗം (rape) ചെയ്ത് കൊലപ്പെടുത്തി. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ പെണ്‍കുട്ടിയെ വെള്ളിയാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

  ശ്വാസംമുട്ടിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

  ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ പറമ്പിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്.

  സംഭവം അറിഞ്ഞ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആഗ്ര-ഏറ്റാ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. പിന്നീട് പോലീസും നാട്ടുകാരും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് 45 മിനിറ്റോളം നീണ്ട ഉപരോധം അവസാനിപ്പിച്ചത്. അന്വേഷണത്തിനായി രണ്ടുദിവസം കൂടി സമയം നല്‍കണമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് നാട്ടുകാരെ അറിയിച്ചു.

  വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് കുമാര്‍ അഗര്‍വാള്‍, എസ്.എസ്.പി. ഉദയ് ശങ്കര്‍ സിങ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഇവര്‍ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

  കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെയെങ്കിലും സംശയിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കളും മൊഴി നല്‍കിയിട്ടില്ല. സംഭവത്തില്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു.

  POCSO Case | ടിവി കാണാനെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിനതടവ്

  തിരുവനന്തപുരം: വീട്ടിൽ ടിവി കാണാനെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആറ്റിങ്ങൽ നാവായിക്കുളം സ്വദേശി ആദര്‍ശിനെതിരെയാണ് (27) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കഠിനതടവും പിഴയും വിധിച്ചത്. കോടതി ജഡ്ജി ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്.

  2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ടിവി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടിവി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ചെന്നാണ് കേസ്. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിയുടെ ഭാവമാറ്റത്തെ തുടർന്ന് സ്കൂളിലെ അധ്യാപകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ സ്‌കൂള്‍ അധികൃതർ തന്നെ പോലീസിൽ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

  സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം താമസസ്ഥലത്ത് നിന്നും മാറിപ്പോകേണ്ട സാഹചര്യവുമുണ്ടായി. 16 വയസ്സില്‍ താഴെയുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് 10 വര്‍ഷം കഠിനതടവിനും ബന്ധുവായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് വീണ്ടുമൊരു 10 വര്‍ഷം കഠിനതടവ് കൂടി കോടതി വിധിക്കുകയായിരുന്നു.

  ഇതിനുപുറമെ 50,000 രൂപ അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും പിഴ തുക കെട്ടിവച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികം കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു. പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും ചെയ്തതായി കണ്ടെത്തിയ പ്രകാരം പ്രത്യേക വകുപ്പുകളിലായി 5 വര്‍ഷം വീതം കഠിന തടവിനും കോടതി വിധിച്ചു. കൂടാതെ 25,000 രൂപ വീതം പിഴ കെട്ടി വയ്ക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം വീതം കഠിനതടവിനും വിധി ഉത്തരവായി.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസീനാണ് ഹാജരായത്.
  Published by:Sarath Mohanan
  First published: