നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; ആറ് മാസത്തിന് ശേഷം രാജസ്ഥാനില്‍ നിന്ന് പ്രതി പിടിയിലായി

  കണ്ണൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; ആറ് മാസത്തിന് ശേഷം രാജസ്ഥാനില്‍ നിന്ന് പ്രതി പിടിയിലായി

  പെണ്‍കുട്ടിയെ ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂര്‍: പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പൊലീസ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ 25കാരന്‍ വിക്കി ബ്യാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

   ഏപ്രില്‍ 14നാണ് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ബലൂണ്‍ വില്‍പന നടത്തുന്ന സംഘത്തിലെ അംഗമായിരുന്ന ഇയാള്‍ കോഴിക്കോട് നിന്നു ചെറിയ വിലയ്ക്ക് ബലൂണ്‍ വാങ്ങി തരാമെന്നു പറഞ്ഞ് കണ്ണൂരില്‍ നിന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോവുകയായിരുന്നു.

   പിന്നീട് പെണ്‍കുട്ടിയെ ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

   രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് പ്രതിയായ വിക്കി ബ്യാരി. ഇയാളുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശി തന്നെയായ പെണ്‍കുട്ടിയെ കടത്തികൊണ്ടു പോകാന്‍ കൂട്ടുനിന്നതിനാണ് പ്രതിയുടെ സഹോദരിയെ അറസ്റ്റ് ചെയ്തത്.

   പെണ്‍കുട്ടിയുടെ പിതാവ് പ്രതികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.

   കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജസ്ഥാനില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

   പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരന്‍ പിടിയില്‍

   പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തായാകത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി.

   സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരെ പോലീസ് പിടികൂടി.
   ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍  സ്വദേശി സുധീഷാണ്  അറസ്റ്റിലായത്. ഇന്നലെ ഇയാള്‍ പെണ്‍കുട്ടികൊണ്ടു പോയതായി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

   Also Read - മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

   ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുന്നത്.പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
   Published by:Karthika M
   First published:
   )}