പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ പ്രതി ബിനുവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിനായിരുന്നു സംഭവം.
പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന സി എഫ് എൽ ടി സിയിലാണ് 16കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശി ബിനുവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായിരുന്നു പ്രതി. കഴിഞ്ഞ മാസം 27നാണ് കൊറോണ പോസിറ്റീവ് ആയി പെൺകുട്ടിയെ സി എഫ് എൽ ടി സിയിൽ പ്രവേശിപ്പിക്കുന്നത്. രോഗമുക്തയായതിനെ തുടർന്ന് ഈ മാസം രണ്ടിന് കുട്ടിയെ വീട്ടിലേക്ക് വിട്ടു. ഉച്ചയ്ക്ക് വീട്ടിലേക്ക് ഓട്ടോയിൽ മടങ്ങിയ പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ പലതവണ ശ്രമിച്ചു. മണിക്കൂറുകൾക്ക് ശേഷവും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ സി എഫ് എൽ ടി സിയിലെ താത്കാലിക ജീവനക്കാരനും ചെന്നീർക്കര സ്വദേശിയുമായ ബിനുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. കൗൺസിലിംഗിനിടെ ചികിത്സാ കേന്ദ്രത്തിൽ വച്ച് ഇയാൾ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന് പെൺകുട്ടി മൊഴി നൽകി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബിനു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇത് രണ്ടാം തവണയാണ് പത്തനംതിട്ടയിൽ കൊറോണ രോഗിക്ക് നേരെ ലൈംഗികാതിക്രമശ്രമങ്ങൾ ഉണ്ടാവുന്നത്.
കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് കളരിഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
Also Read-
പൊലീസുകാരെ വലയിലാക്കുന്ന ഹണിട്രാപ്പ് സുന്ദരിയ്ക്കായി അന്വേഷണം ഊർജ്ജിതം; ആലപ്പുഴയിലെ പൊലീസുകാരന് നഷ്ടമായത് ആറുലക്ഷം രൂപആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തു.2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.
കുടുംബവഴക്കില്‍ മധ്യസ്ഥതയ്ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്; പോക്സോ കേസ് ഫയല്‍ ചെയ്ത് ഇരുഭാഗക്കാരുംനെടുങ്കണ്ടം: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ മധ്യസ്ഥതയ്ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന് പരിധിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ഏറ്റുമുട്ടല്‍ ചെന്നെത്തിയത് ഇരുഭാഗക്കാരും പോക്സോ കേസ് ഫയല്‍ ചെയ്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇരുവിഭാഗവും നല്‍കിയത്.
യുവാവിന്റെ അച്ഛന് മകന്റെ ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് ഒരു പരാതി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ ബന്ധുവിനെതിരെ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.