ഷാജഹാൻപുർ:
ഹത്രാസിൽ പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പേ ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു ക്രൂരകൃത്യത്തിന്റെ വാർത്ത.
ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു. ദുരഭിമാന കൊലപാതകമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലാണ് ഈ സംഭവം നടന്നത്.
സ്വന്തം പിതാവും സഹോദരനും ചേർന്നാണ് കൗമാരക്കാരിയെ കൊലപ്പെടുത്തിയത്. കൊന്നിട്ടും സഹോദരന്റെയും പിതാവിന്റെയും ദേഷ്യം അടങ്ങിയില്ല. കുടുംബത്തെ സമൂഹത്തിനു മുന്നിൽ നാണം കെടുത്തിയതിന് പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തു. സെപ്റ്റംബർ 23 മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. അതേസമയം, പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.
You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]പെൺകുട്ടിയെ ആദ്യം മർദ്ദിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് മൃതദേഹത്തിൽ നിന്ന് തല വേർപെടുത്തുകയും അതിനുശേഷം മൃതദേഹം നദിക്കരയിൽ അടക്കം ചെയ്യുകയും ആയിരുന്നു. അതേസമയം, പെൺകുട്ടിയെ കൊന്നത് തങ്ങളാണെന്ന് അച്ഛൻ സമ്മതിച്ചതായി ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ സഹോദരൻ ഒളിവിലാണ്.
"പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണി ആയതിനാലാണ് കൊന്നതെന്ന് പിതാവ് സമ്മതിച്ചിട്ടുണ്ട്. മകൾ ഗർഭിണി ആയതിനെ തുടർന്ന് ആളുകൾ ഇയാളെ പരസ്യമായി അപമാനിക്കാൻ തുടങ്ങിയിരുന്നു. പെൺകുട്ടിയുടെ സഹോദരനും കൊലപാതകത്തിൽ പങ്കാളിയാണ്. ഐപിസി സെക്ഷൻ 302 (കൊലപാതകം) 201 (തെളിവ് നശിപ്പിക്കൽ) എന്നിവ രണ്ടുപേർക്കെതിരെയും ചുമത്തിയിട്ടുണ്ട്' - ഷാജഹാൻപുർ സീനിയർ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തെങ്കിലും ഇവരുടെ പങ്കാളിത്തം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് ആനന്ദ് വ്യക്തമാക്കി. സ്കൂളിൽ ഒരിക്കൽ പോലും പോയിട്ടില്ലാത്ത പെൺകുട്ടി ഒരു ബന്ധുവിനൊപ്പം താമസിച്ചു വരികയായിരുന്നു. തനിക്കെതിരെ ഉണ്ടായ ലൈംഗിക ആക്രമണത്തെക്കുറിച്ച് പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല.
എന്നാൽ, അവളുടെ വയറ് വലുതായി തുടങ്ങിയപ്പോളാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്. എന്നാൽ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് വീട്ടുകാരോട് പറയാൻ പെൺകുട്ടി തയ്യാറായില്ല. അതേസമയം, പെൺകുട്ടിയെ ഗർഭിണിയാക്കിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് യുപി പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നും എസ് എസ് പി ആനന്ദ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.