HOME » NEWS » Crime » SIXTH GRADE GIRL INJURES THREE PEOPLE AFTER OPENING FIRE WITH HANDGUN

അമേരിക്കയിൽ ആറാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ വെടി ഉതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്

വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു.

News18 Malayalam | news18-malayalam
Updated: May 7, 2021, 1:13 PM IST
അമേരിക്കയിൽ ആറാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ വെടി ഉതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ഥിനി സഹപഠികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തു. വടക്കു പടിഞ്ഞാറന്‍ യു.എസ് സംസ്ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയാണ് വെടിവച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു.

12 വയസോളം പ്രായമുണ്ടെന്ന് കരുതുന്ന പെണ്‍കുട്ടിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. റിഗ്ബി മിഡില്‍ സ്‌കൂളിലാണ് സംഭവം.  ബാഗില്‍ നിന്നും തോക്കെടുത്ത് പെണ്‍കുട്ടി സ്‌കൂളിന് പുറത്തേക്കും അകത്തേക്കും വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.

രണ്ട് വിദ്യാര്‍ഥികള്‍ക്കും ഒരു സ്‌കൂള്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ കസ്റ്റഡില്‍ എടുത്തു.

കോവിഡ് രോഗിക്ക് ആംബുലൻസ് ലഭിച്ചില്ല; PPE കിറ്റ് ധരിച്ച് യുവാവിനെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് DYFI പ്രവർത്തകർ





ആലപ്പുഴ: പുന്നപ്രയിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് സന്നദ്ധപ്രവർത്തകർ. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് നില വഷളായതിനാൽ ആംബുലൻസിന് കാത്തു നിൽക്കാതെ പി പി ഇ കിറ്റ് ധരിച്ചവർ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡി വൈ എഫ് ഐ പ്രവർത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവൻ നിലനിർത്തിയത്.

ആലപ്പുഴ പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രമായ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്.

ബത്തേരിയിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടം; മരണം മൂന്നായി

ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാൽ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായ ഡി വൈ എഫ് ഐ പ്രവർത്തകർ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാനായി തയ്യാറാകുകയായിരുന്നു. പി പി ഐ കിറ്റണിഞ്ഞ് ബൈക്കിൽ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കൽ കോളേജിലെത്തിച്ചു.

പരമാവധി വേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അശ്വിനും രേഖയും പറയുന്നു
. സഹകരണ ആശുപത്രിയിൽ നിന്നും നില മെച്ചപ്പെട്ട സാബുവിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അശ്വിനും രേഖയും മടങ്ങിയത്.

അശ്വിനും രേഖയും അടക്കം ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ തന്നെ ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിലായി ഉണ്ട്. സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് അശ്വിനും രേഖയും.


Published by: Aneesh Anirudhan
First published: May 7, 2021, 1:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories