• HOME
 • »
 • NEWS
 • »
 • crime
 • »
 • SIXTY YEAR OLD ARRESTED AFTER MOLESTING FIFTEEN YEAR OLD BOY IN MALAPPURAM

പതിനഞ്ചുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; അറുപതുകാരൻ അറസ്റ്റിൽ

വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്‍റെ പറമ്പിലേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.

Rajan

Rajan

 • Share this:
  മലപ്പുറം: പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

  ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ വീട്ടിലെത്തിയാണ് രാജൻ അതിക്രമം കാട്ടിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്‍റെ പറമ്പിലേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.

  തുടർന്ന് പെരുമ്പടപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതേത്തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ശേഷം പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

  വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ 47കാരൻ അറസ്റ്റിൽ

  പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിലായി. തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി. എം. സുനിലാണ് (47) പിടിയിലായത്. മുമ്പ് നവ ദമ്പതിമാരുടെ ആദ്യരാത്രി കാണാൻ ഒളിഞ്ഞിരുന്ന സംഭവത്തിൽ ഇയാൾ പയ്യന്നൂരിൽ പിടിയിലായിരുന്നു.

  പരിയാരത്തെ മെഡിക്കൽ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദർശനം നടത്തിയതോടെ വ്യാപക പരാതി ഉയർന്നു. നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ ചിലർ ചിത്രീകരിച്ച് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തി വരുകയായിരുന്നു.

  Also Read- കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകൻ കസ്റ്റഡിയിൽ

  സർക്കാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിന് സമീപത്ത് നിന്നുള്ള നഗ്നതാപ്രദർശനം വിദ്യാർത്ഥിനികൾക്കിടയിൽ ഭീതി പരത്തിയിരുന്നു. പരിയാരം സി ഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിൻസിപ്പൽ എസ് ഐ രൂപ മധുസൂധനൻ എഎസ്ഐ മാരായ നൗഫൽ, റൗഫ് തുടങ്ങിയ വരും സംഘത്തിലുണ്ടായിരുന്നു.

  കണ്ണൂർ മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നൽകാതെ രക്ഷിതാക്കൾ

  ജില്ലയിലെ മുട്ടം മേഖലയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വർധിക്കുന്നതായി പരാതി. സംഗതി വിവാദമാക്കുമ്പോൾ തുടർനടപടികൾ ഇല്ലാതെ പ്രശ്നം ഒതുക്കി തീർക്കുന്നതായും പൊതുപ്രവർത്തകർ വെളിപ്പെടുത്തുന്നു. നാണക്കേട് ഭയന്ന് രക്ഷിതാക്കളും നിയമ നടപടികൾക്ക് മുതിരുന്നില്ല എന്നാണ് ആക്ഷേപം.

  കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ പ്രവാസി കുടുംബങ്ങൾ ധാരാളമുള്ള ഇടമാണ് മുട്ടം. കുടുംബ നാഥൻ വിദേശത്തായതിനാൽ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായാൽ വേണ്ട രീതിയിൽ പ്രതികരിക്കാൻ വീട്ടിലെ സ്ത്രീകളും ഭയക്കുന്നു.

  Also Read- Raj Kundra| രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
  ഒരു വർഷം മുമ്പ് പതിനൊന്ന് പേർ ചേർന്ന് ഒരു പതിനാലുകാരനെ പീഡിപ്പിച്ച സംഭവം പരാതിയായിരുന്നു , നാട്ടുകാരനായ മുഹമ്മദ് നിസാർ പറയുന്നു. ഒടുവിൽ ഒത്തു തീർപ്പിന്റെ ഫലമായി രണ്ട് പേർക്ക് എതിരെ മാത്രമാണ് പോക്ക്സോ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് തുടർ നടപടിക്ക് പോലീസുമായി കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ല അതു കൊണ്ട് കേസ് എങ്ങും എത്തിയില്ല. തുടരന്വേഷണതിന് പരാതി നൽകിയിട്ടുണ്ട്, നിസാർ ന്യൂസ് 18 നോട് പറഞ്ഞു.

  പതിനാലുകാരന് ദുരനുഭവം ഉണ്ടായപ്പോൾ കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ പിന്നീട് ഇത്തരം സംഭവങ്ങൾ മുട്ടത്ത് ആവർത്തിക്കില്ലായിരുന്നു, പൊതുവർത്തകനായ ഷാജഹാൻ ഇട്ടോൾ പറയുന്നു.  കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് രക്ഷിതാക്കളും സമൂഹവും വേണ്ടത്ര ഗൗരവത്തോടെ തന്നെ കാണണം ഷാജഹാൻ ഇട്ടോൾ പറയുന്നു.
  Published by:Anuraj GR
  First published:
  )}