കൊല്ലം: എട്ടു വയസുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. കോട്ടുക്കല്‍ സ്വദേശി മണിരാജന്‍ (60) ആണ് അറസ്റ്റിലായത്. എട്ട് വയസുകാരിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം. കുട്ടിയുടെ നിലവിളികേട്ട് 13 വയസുകാരനായ സഹോദരന് ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ കടയ്ക്കൽ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
യുവതിയെ സ്വകാര്യ ബസ് ഡ്രൈവർ ചുംബിച്ചെന്ന് പരാതി; കണ്ണൂരിൽ പോലീസ് കേസെടുത്തു
യുവതിയെ ചുംബിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് സ്വദേശിയായ 30 കാരന് എതിരെയാണ് യുവതി പരാതി നൽകിയത്. സ്വകാര്യ ബസിൽ യാത്ര ചെയ്യാനായി കയറിയപ്പോളാണ് ചുംബിച്ചത്. ഒരു വർഷം മുമ്പ് താഴെചൊവ്വയിൽ വെച്ച് നിർത്തിയിട്ട ബസ്സിന് വച്ചാണ് സംഭവം നടന്നത്.
ഒക്ടോബർ 22 ന് കണ്ണൂരിൽ നടന്ന ഡിജിപിയുടെ പ്രത്യേക അദാലത്തിൽ ആണ് യുവതി പരാതി ബോധിപ്പിച്ചത്. തുടർന്ന് 25 കാരിയുടെ പരാതിയിൽ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുവതിയും ഡ്രൈവറും നേരത്തെ പ്രണയത്തിലായിരുന്നു. ഈ സമയത്താണ് ബസ്സിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് യുവതിയെ ചുംബിച്ചത്. എന്നാൽ പിന്നീട് യുവതിയെ വിവാഹം കഴിക്കാൻ ഡ്രൈവർ തയ്യാറായില്ല. ഇതിനെത്തുടർന്നാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്.
ആദ്യ ഘട്ടത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. ഇതിനെത്തുടർന്നാണ് ഡിജിപിയുടെ പ്രത്യേക അദാലത്തിലേക്ക് പരാതിയുമായി യുവതി എത്തിയത്.
ഇടുക്കിയിൽ പതിന്നാലുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ
പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബൈസൺവാലി സ്വദേശിയായ ബന്ധുവാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മാസം 29-ാം തീയതിയാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുട്ടിക്ക് ജന്മം നൽകിയത്.
സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 29-ാം തീയതി മുതൽ പ്രതി പോലീസ് നിരീക്ഷണത്തിലായിയരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബന്ധു കുറ്റം സമ്മതിച്ചതിനെയും തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ധുവിനെതിരേ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് ചെസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.
News Summary- A 60-year-old man has been arrested for molesting an eight-year-old girl on the pretext of giving her sweets. Manirajan (60), a native of Kottukkal, was arrested. The victim was an eight-year-old girl.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.