നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഈശ്വരൻ അറസ്റ്റിൽ; എയർഗൺ കൊണ്ട് ഭീഷണിപ്പെടുത്തിയതിന് കേസ്

  ഈശ്വരൻ അറസ്റ്റിൽ; എയർഗൺ കൊണ്ട് ഭീഷണിപ്പെടുത്തിയതിന് കേസ്

  കന്നുകാലികളെ മേയ്ക്കാൻ വന്ന ആദിവാസി സ്ത്രീയ്ക്കു നേരെയാണ് ഈശ്വരൻ എന്നയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്

  Eeswaran

  Eeswaran

  • Share this:
  പാലക്കാട്: അട്ടപ്പാടിയിൽ എയർ ഗൺ ഉപയോഗിച്ച് ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസിൽ അറുപതുകാരൻ അറസ്റ്റിൽ. താവളത്തിന് സമീപം  മഞ്ചിക്കണ്ടി സ്വദേശി ഈശ്വരനാണ് അറസ്റ്റിലായത്. ഇവിടെ പഴത്തോട്ടം എന്ന സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാൻ വന്ന ആദിവാസി സ്ത്രീയ്ക്കു നേരെ ഈശ്വരൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു എന്നാണ് പരാതി. രണ്ടു തവണ വെടിയുതിർത്തതായി ചെല്ലി പറയുന്നു. എന്നാൽ ആർക്കും പരിക്കില്ല. വെടിയുതിർത്തിട്ടില്ലെന്നാണ് ഈശ്വരൻ പൊലീസിന് നൽകിയ മൊഴി.

  കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈശ്വരൻ്റെ കൃഷി സ്ഥലത്തേക്ക് അയൽവാസിയായ ചെല്ലിയുടെ  കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതാവർത്തിച്ചപ്പോൾ ഈശ്വരൻ കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ചെല്ലി അഗളി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഈശ്വരനെ അറസ്റ്റ് ചെയ്തു. എസ് ഐ ഹരികൃഷ്ണൻ്റെ  നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. ഈശ്വരനെതിരെ വധശ്രമത്തിന്  കേസെടുത്തിട്ടുണ്ട്.

  കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ

  പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്തു കണ്ട റിട്ടയേർഡ് എസ്‌ഐ അറസ്റ്റിലായി. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കുടുങ്ങിയത്. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടേയും വിവരങ്ങള്‍ ഇന്റര്‍ പോളും സൈബര്‍ ഡോമും പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  സംസ്ഥാന വ്യാപകമായി ല്‍ നടന്ന പി-ഹണ്ട് റെയിഡിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ കുട്ടികളുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകിരിച്ചു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

  Also Read- ഇന്‍റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു; നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു

  കൊല്ലം റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി ശ്രീ. എസ്. മധുസൂദനന്റെ നേതൃത്ത്വത്തില്‍ കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചല്‍, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പളളി, പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ ISHO മാര്‍ നടത്തിയ പി ഹണ്ട് റെയ്ഡില്‍ 17 സ്ഥലങ്ങളില്‍ നിന്നായി 15 പേരില്‍ നിന്നും 15 മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.

  രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുളള ചിത്രങ്ങളും വീഡിയോകളും വീണ്ടെടുക്കുന്നതിലേക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു കൊടുക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.
  Published by:Anuraj GR
  First published:
  )}