• HOME
  • »
  • NEWS
  • »
  • crime
  • »
  • മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 176 ഗ്രാം സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂരില്‍ പിടിയില്‍

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 176 ഗ്രാം സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂരില്‍ പിടിയില്‍

കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.

  • Share this:

    മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 176 ഗ്രാം സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. നാല് ക്യാപ്സ്യൂളുകളിലാക്കിയ സ്വര്‍ണമിശ്രിതവുമായാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാനാണ് പിടിയിലായത്.

    കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. യുവാക്കളെയും മധ്യവയസ്കരെയും
    കാരിയര്‍മാരാക്കുന്ന പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി വയോധികരെ സ്വര്‍ണക്കടത്തിന് ഉപയോഗിക്കാനുള്ള നീക്കമാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ നടത്തുന്നത്.

    Also Read-ഒരു കിലോയിലേറെ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂരിൽ പിടിയിൽ

    പിടികൂടിയ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നടപടികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിലായിരുന്നു.  ക്യാപ്സ്യൂൾ രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മംഗലാപുരം സ്വദേശി മുഹമ്മദ് സനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    24 മണിക്കൂർ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തിൽ നിന്നും ഗുളികകൾ പുറത്തെടുത്തത്. അബുദാബിയിൽ നിന്നുമെത്തിയതായിരുന്നു പിടിയിലായ മുഹമ്മദ് സനീർ.

    കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്‌, സാദിഖ്, ഷിജിൽ, സുധീർ നൗഷാദ് സുജീഷ് മഹേഷ്‌ എയർപോർട്ടിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.

    Published by:Arun krishna
    First published: