• HOME
  • »
  • NEWS
  • »
  • crime
  • »
  • Imprisonment| മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച അറുപതുകാരന് 20 വർഷം കഠിന തടവ്

Imprisonment| മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച അറുപതുകാരന് 20 വർഷം കഠിന തടവ്

സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്‌ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കിയിരുന്നു

court

court

  • Share this:
    തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറുപതുകാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത്.

    പിഴത്തുകയിൽ 25,000 രൂപ കുട്ടിയുടെ അമ്മയ്‌ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ രവിചന്ദ്രൻ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണും കൈയും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

    സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്‌ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കി. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

    ആലപ്പുഴ വെൺമണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാംപ്രതിക്ക് ജീവപര്യന്തം

    ആലപ്പുഴ വെൺമണിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും.

    2019 നവംബർ 11 നാണ് കേസിന് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എ പി ചെറിയാൻ- ഏലിക്കുട്ടി ചെറിയാൻ ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്ക് അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണവും 17,000 രൂപയും കവർന്നു. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.

    കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ അഞ്ചു പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി.
    Published by:Rajesh V
    First published: