നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ കാമുകനൊപ്പം ചേർന്ന് സ്വന്തം കൈ മുറിച്ചു മാറ്റി; യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ

  ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ കാമുകനൊപ്പം ചേർന്ന് സ്വന്തം കൈ മുറിച്ചു മാറ്റി; യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ

  സംഭവത്തിന് കൂട്ടു നിന്ന യുവതിയുടെ കാമുകനെ മൂന്ന് വർഷം തടവിനും കാമുകന്റെ അച്ഛനെ ഒരു വർഷം തടവിനും വിധിച്ചിട്ടുണ്ട്.

  insurance fraud

  insurance fraud

  • Share this:
   ലുബ്ലിയാന: ഇൻഷ്വറൻസ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി സ്വന്തം കൈ മുറിച്ചു മാറ്റിയ 22കാരിക്ക് രണ്ട് വർഷം തടവ് ശിക്ഷ. സ്ലൊവേനിയൻ കോടതിയാണ് ജൂലിയ അഡ്ലെസിക് എന്ന യുവതിയെ ശിക്ഷിച്ചത്. കാമുകനൊപ്പം ചേർന്നാണ് പെൺകുട്ടി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.

   2019-ൽ കാമുകനൊപ്പം ചേർന്ന് കൈ മുറിച്ചതാണെന്ന് യുവതി സമ്മതിച്ചു. ഇൻഷ്വറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കുറ്റത്തിന് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.

   സംഭവത്തിന് ഒരു വർഷം മുമ്പ് ജൂലിയ അഞ്ച് ഇൻഷ്വറൻസ് പോളിസികൾ എടുത്തിരുന്നതായി കോടതി പറഞ്ഞു. ഇൻഷ്വറൻസ് ക്ലെയിം ലഭിച്ചാൽ ഒരു മില്യണിലേറെ യൂറോയാണ് (ഏകദേശം എട്ട് കോടിയിലേറെ രൂപ) യുവതിക്ക് ലഭിക്കേണ്ടിയിരുന്നത്. ഇതിൽ പകുതി തുകയും അപകടം സംഭവിച്ച് ഉടന്‍ തന്നെ നൽകേണ്ടതായിരുന്നു. ബാക്കി തുക മാസത്തവണകളായും ലഭിക്കും.

   സംഭവത്തിന് കൂട്ടു നിന്ന യുവതിയുടെ കാമുകനെ മൂന്ന് വർഷം തടവിനും കാമുകന്റെ അച്ഛന് ഒരു വർഷം തടവും വിധിച്ചിട്ടുണ്ട്.

   മരം മുറിക്കുന്നതിനിടെ അപകടമുണ്ടായെന്ന് പറഞ്ഞ് കൈത്തണ്ടയ്ക്ക് മുകളിൽവെച്ച് അറ്റുപോയ നിലയിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അറ്റുപോയ ഭാഗം ബന്ധുക്കളാരും ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയാണ് അറ്റുപോയ ഭാഗം കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ഇത് പിന്നീട് തുന്നിച്ചേർത്തു.

   സംഭവം നടക്കുന്നതിന്റെ തലേ ദിവസം യുവതിയുടെ കാമുകൻ കൃത്രിമ കൈകള്‍ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇന്റർനെറ്റിൽ തിരഞ്ഞിരുന്നുവെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. മനപൂർവം ചെയ്തതിന് ഇത് തെളിവാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

   അതേസമയം, വിചാരണയിൽ തനിക്കെതിരേ ഉയർന്ന കുറ്റാരോപണങ്ങൾ യുവതി നിഷേധിച്ചു. താൻ നിരപരാധിയാണെന്നും മനഃപൂർവ്വം കൈ മുറിച്ചുമാറ്റിയിട്ടില്ലെന്നുമായിരുന്നു യുവതി പറഞ്ഞത്. 20 വയസ് പിന്നിട്ടപ്പോൾ തന്നെ എന്റെ കൈ നഷ്ടപ്പെട്ടു. എന്റെ യൗവനകാലം നശിച്ചു. സംഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ എന്നും യുവതി കോടതിയിൽ പറഞ്ഞു.

   വിചാരണ കാണാൻ നിരവധി പൊതുജനങ്ങളും മാധ്യമങ്ങളും എത്തിയിരുന്നു. ഉചിതമായ ശിക്ഷയാണ് നല്‍കിയതെന്ന് വിശ്വസിക്കുന്നുവെന്ന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}