നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ചു കൊന്നു

  പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ചു കൊന്നു

  പിറന്നാൾ കേക്ക് മുറിച്ച് മുഖത്ത് പുരട്ടിയതയാണ് വഴക്കിന് കാരണം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അമൃത്സർ: പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു.

   വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മണി ധില്ലോൺ എന്നയാളാണ് വെടിയുതിർത്തത് എന്നാണ് വിവരം. മണി പൂജാര, വിക്രം എന്നിവരാണ് കൊലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മണി ധില്ലോൺ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

   സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാൾ ആഘോഷത്തിനായാണ് മറ്റുള്ളവർ ഒത്തുകൂടിയത്. ഇയാളെ ഹോട്ടലിന് അകത്തു നിന്ന് പിടികൂടിയിട്ടുണ്ട്. ഹോട്ടലിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്.
   Also Read-'ജോർജുകുട്ടി' ആകാൻ കഴിഞ്ഞില്ല; കൊല്ലത്ത് അന്വേഷണം വഴിതെറ്റിച്ച പ്രതി പോലീസ് വലയിലായി

   ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരിൽ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. പാർട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് മണി പൂജാരയ്ക്കും വിക്രമിനും നേരെ വെടിയുതിർക്കുകയായിരുന്നു.

   Also Read-പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

   വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടയിൽ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

   ഓൺലൈൻ ക്‌ളാസ്സിന് സിഗ്നൽ തേടിപ്പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

   ഓൺലൈൻ ക്ലാസുകൾക്കായി നെറ്റ്‌വർക്ക് സിഗ്നൽ തിരയുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റായഗഡ ജില്ലയിലെ പദ്മപൂർ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തിൽ നിന്നുള്ള ആന്ദ്രിയ ജഗരംഗയാണ് മരിച്ചത്. ആൻഡ്രിയ കട്ടക്ക് മിഷനറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കോവിഡ് -19 മൂലമുണ്ടായ ലോക്ക്ഡൗൺ കാലയളവിൽ ആൻഡ്രിയ വീട്ടിൽ പതിവായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമായിരുന്നു.

   അങ്ങനെയിരിക്കെ ചൊവ്വാഴ്ച തന്റെ മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സിഗ്നൽ തേടി തന്റെ ഗ്രാമത്തിനടുത്തുള്ള മലമുകളിൽ കയറുകയായിരുന്നു വിദ്യാർത്ഥി. ദൗർഭാഗ്യവശാൽ കുട്ടി കാൽ വഴുതി താഴേക്ക് വീണു. ഗുരുതരാവസ്ഥയിൽ നാട്ടുകാർ കുട്ടിയെ പദ്മപൂർ മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
   Published by:Naseeba TC
   First published:
   )}