കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസും പൊലീസ് സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് സ്വര്‍ണ്ണം പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. 86 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം ആണ് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Gold seized, Gold Smuggling Case, Kannur airport