നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

  എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

  വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി എന്നി കുറ്റങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.

  News18

  News18

  • Share this:
   കൊല്ലം: എസ്.എൻ കോളജ് സുവർണ ജൂബിലി ഫCd'd തട്ടിപ്പ് കേസില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി എന്നി കുറ്റങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വെള്ളാപ്പള്ളി മാത്രമാണ് പ്രതി.

   വിജിലൻസ് എസ്.പിയായി സ്ഥലം മാറിയ മുൻ ഉദ്യോഗസ്ഥന് കുറ്റപത്രം നൽകാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
   TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[PHOTOS]എൻ.ഐ.എ ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റിലെ മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള സിസി ടിവി ദൃ‌ശ്യങ്ങൾ[NEWS]
   2004-ല്‍ കോടതി നിര്‍ദേശപ്രകാരമാണ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയിൽ  അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

   1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു.

   ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വക മാറ്റിയെന്നാണ് പരാതി.
   Published by:Aneesh Anirudhan
   First published:
   )}