'ഉത്രയെ പാമ്പുകടിച്ചത് മുറിയിൽവെച്ചല്ല, മുറ്റത്തുവെച്ച്'; മകൻ തെറ്റുചെയ്യില്ലെന്ന് സൂരജിന്‍റെ മാതാപിതാക്കൾ

ഉത്രകൊലക്കേസിൽ ചോദ്യചെയ്യലിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് സൂചന നൽകുന്നത്.

News18 Malayalam | news18-malayalam
Updated: May 24, 2020, 5:59 PM IST
'ഉത്രയെ പാമ്പുകടിച്ചത് മുറിയിൽവെച്ചല്ല, മുറ്റത്തുവെച്ച്'; മകൻ തെറ്റുചെയ്യില്ലെന്ന് സൂരജിന്‍റെ മാതാപിതാക്കൾ
ഉത്ര
  • Share this:
കൊല്ലം: അഞ്ചൽ ഏറം സ്വദേശിനി ഉത്ര(25) പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കൂടുതൽ നിർണായക വിവരങ്ങൾ സൂരജിൽനിന്ന് ലഭിച്ചതായാണ് സൂചന. 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സഹായികളായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം ഉത്രയും സൂരജും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി സൂരജിന്‍റെ വീട്ടുകാർ പറയുന്നു. ഇരുവരും തമ്മിൽ ചിലപ്പോഴൊക്കെ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. എന്നാൽ അത് ഏറെ നേരം നീണ്ടുനിക്കാറില്ലെന്നും സൂരജിന്‍റെ മാതാപിതാക്കൾ പറയുന്നു. മകൻ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും പിതാവ് സുരേന്ദ്രന്‍ പ്രതികരിച്ചു.

ഉത്രയെ ആദ്യം പാമ്പുകടിച്ചത് കിടപ്പുമുറിയിൽവെച്ചാണ്. ഉത്രയുടെ വീട്ടുകാരുടെ ആരോപണം ശരിയല്ലെന്ന് സൂരജിന്‍റെ അമ്മ രേണുക പറയുന്നു. ഉത്രയെ ആദ്യം പാമ്പുകടിച്ചത് മുറ്റത്തുവെച്ചാണെന്നും അവർ പറയുന്നു. ഉടൻതന്നെ ആശുപത്രിയിൽ കൊണ്ടുപോയെന്നും സൂരജിന്‍റെ വീട്ടുകാർ വ്യക്തമാക്കി. അതേസമയം ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതാണെന്ന വാർത്ത അടൂരിലെയും അഞ്ചലിലെയും ഇരുവരുടെയും ബന്ധുക്കളിലും നാട്ടുകാരിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

ഏറെ ഒച്ചപ്പാടുണ്ടാക്കിയ അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25) മരണത്തിലാണ് ഭർത്താവ് സൂരജും കൂട്ടാളികളും ഇന്ന് പിടിയിലായത്. അടൂർ പറക്കോട് സ്വദേശിയായ സൂരജിനൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടി. ഉറക്കത്തിൽ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യമുതൽക്കേ സംശയിച്ചത്. സാഹചര്യത്തെളിവുകൾ ലഭിച്ചതോടെ സൂരജിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10000 രൂപ നൽകി വാങ്ങിയ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായാണ് സൂചന.

ഉത്രയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്നുകാട്ടി റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഏറം വെള്ളിശേരിൽ വീട്ടിൽ 25കാരിയായ ഉത്ര വീട്ടിനുള്ളിൽ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ചു അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയും പരാതി നൽകിയത്. സൂരജിന്‍റെ മൊഴികളിലെ വൈരുദ്ധ്യവും ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റവുമാണ് പരാതി നൽകാൻ കാരണമായത്.

മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത്‌ കൈയ്യിൽ പാമ്പു കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി അന്ന് മനസ്സിലായത്.
TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
നേരത്തെ മാർച്ച് രണ്ടിന് സൂരജിന്‍റെ അടൂരിൽ ഉള്ള വീട്ടിൽവെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഉത്ര ഏറെനാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുടർ ചികിത്സയ്ക്കായി സ്വന്തം വീട്ടിലെത്തിയ ഉത്ര അവിടെവെച്ച് മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ഈ സമയത്ത് സൂരജ് വീട്ടിലുണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് സൂചന.
First published: May 24, 2020, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading