നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആത്മഹത്യ ചെയ്ത SNDP നേതാവിന്‍റെ ഡയറിക്കുറിപ്പ് പുറത്ത്; പൊലീസിനെതിരെ ഗുരുതര ആരോപണം

  ആത്മഹത്യ ചെയ്ത SNDP നേതാവിന്‍റെ ഡയറിക്കുറിപ്പ് പുറത്ത്; പൊലീസിനെതിരെ ഗുരുതര ആരോപണം

  നേരത്തെ പൊലീസിന് ലഭിച്ച കുറിപ്പുകളില്‍ വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത ആരോപണങ്ങളുണ്ടായിരുന്നു.

  കെ.കെ. മഹേശൻ

  കെ.കെ. മഹേശൻ

  • Share this:
  ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന്, കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത എസ് എന്‍ ഡി പി നേതാവ് കെ കെ മഹേശന്റെ ഡയറി കുറിപ്പ്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം എഴുതിയ കുറിപ്പില്‍ കേസ് തന്റെ മേല്‍ ചുമത്താനായി ക്രൈംബ്രാഞ്ച് തലത്തില്‍ ഗൂഢാലോചന നടന്നതായി ആരോപിക്കുന്നു. മഹേശന്റേതായി പൊലീസ് കണ്ടെത്തിയ കത്തുകള്‍ക്ക് പുറമെയാണ് ഡയറിക്കുറിപ്പും പുറത്തുവന്നത്.

  എസ്എന്‍ഡിപി യോഗം  മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ ഈ മാസം 23-ന്  വിളിച്ചിരുന്നു. രാവിലെ 10.15 മുതല്‍ 4.20 വരെ ദീര്‍ഘമായി പൊലീസ് ചോദ്യം ചെയ്തു. ഫിനാന്‍സ് തട്ടിപ്പില്‍  പ്രതിയാക്കാന്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് SP പ്രശാന്ത് കാണിക്ക് വളരെ നിര്‍ബന്ധമുണ്ടായിരുന്നതായും ഡയറി കുറിപ്പില്‍ ആരോപിക്കുന്നു.

  Also Read- കണിച്ചുകുളങ്ങര SNDP യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധമെന്ന് ആരോപണം

  തനിക്ക് തട്ടിപ്പിനെ സംബന്ധിച്ച് എല്ലാം അറിയാമെന്ന് പറയിക്കാന്‍ ശക്തമായ ഇടപെടല്‍ നടന്നു. സ്ഥാപര ജംഗമ വസ്തുക്കള്‍ പരിശോധിക്കാനായി ഉത്തരവിട്ടു. ദീര്‍ഘമായ ചോദ്യം ചെയ്യലിന് ശേഷം വീട്ടിലെത്തിയപ്പോള്‍ പത്തനംതിട്ട യൂണിയനുമായി ബന്ധപ്പെട്ട 15 കേസുകളില്‍ കൂടി ഹാജരാകാനുള്ള രണ്ട് നോട്ടീസുകള്‍  വീട്ടില്‍ എത്തിയിരുന്നു. ചുരുക്കത്തില്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസുകളും  തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നതായി ബോധ്യപ്പെട്ടു.
  TRENDING:PPE Kit | വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് നിർബന്ധമാക്കുന്നു; പിപിഇ കിറ്റ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [NEWS]Covid 19 | കൊറോണ വൈറസിന് മനുഷ്യരേക്കാൾ ബുദ്ധിയുണ്ട്! വൈറലായി പുതിയ പഠനറിപ്പോർട്ട് [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]
  വിവിധ ജില്ലകളിലെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍  ഒരു പാട് ബുദ്ധിമുട്ടുണ്ടാകുമെന്ന് എസ് പി ഭീഷണിപ്പെടുത്തിയതായും കുറിപ്പ് വ്യക്തമാക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസിന് വേട്ടയാടാന്‍ നിന്നുകൊടുക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് ആത്മഹത്യയെന്നും പറഞ്ഞാണ് ഡയറി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  നേരത്തെ പൊലീസിന് ലഭിച്ച കുറിപ്പുകളില്‍ വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത ആരോപണങ്ങളുണ്ടായിരുന്നു.
  First published: