ചാലക്കുടിയിൽ നിന്ന് ആ പെൺകുട്ടി പോയത് എങ്ങോട്ട് ?

വീട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാതെ അല്ലെങ്കിൽ ഒരു പരിധിവരെ അവരെ ഉപേക്ഷിച്ച് പെൺകുട്ടികൾ പോയത് എങ്ങോട്ടെന്ന് പൊലീസ് വളരെ വേഗം കണ്ടെത്തി...

news18-malayalam
Updated: November 7, 2019, 11:43 AM IST
ചാലക്കുടിയിൽ നിന്ന് ആ പെൺകുട്ടി പോയത് എങ്ങോട്ട് ?
പ്രതീകാത്മക ചിത്രം
  • Share this:
കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത് മലയാളികളെ ആകെ ഞെട്ടിച്ചിരുന്നു. പരസ്പരം ഒരു പരിചയവുമില്ലാത്ത പെൺകുട്ടികൾ ഒരേ ദിവസം ഏങ്ങോട്ടാണ് ഇറങ്ങിത്തിരിച്ചതെന്ന് പൊലീസും തലപുകഞ്ഞു കാണും. വീട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാതെ അല്ലെങ്കിൽ ഒരു പരിധിവരെ അവരെ ഉപേക്ഷിച്ച് പെൺകുട്ടികൾ പോയത് എങ്ങോട്ടെന്ന് പൊലീസ് വളരെ വേഗം കണ്ടെത്തി.

വില്ലനാര്, സോഷ്യൽ മീഡിയയോ?

സോഷ്യൽ മീഡിയകളിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തുക്കളെ കാണാനാണ് പെൺകുട്ടികൾ വീട് വിട്ടതെന്നായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ. സോഷ്യൽ മീഡിയ കൂട്ടുകാരനെ കാണാൻ നാടുവിട്ടവരിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് കുട്ടികളെ കണ്ടെത്തിയ പൊലീസ് ചാലക്കുടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ലൊക്കേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

കാണാതായതും കണ്ടെത്തിയതും എവിടെ ?

തൃശൂര്‍ ജില്ലയിലെ ചാലക്കുടി, പാവറട്ടി, അയ്യന്തോള്‍, പുതുക്കാട്, വടക്കാഞ്ചേരി, മാള എന്നിവിടങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ കാണാതായത്. ഇതിൽ ഒരാളെ കാസർകോട് നിന്നും മറ്റൊരാളെ കൊല്ലത്തു നിന്നുമാണ് കണ്ടെത്തിയത്. പുതുക്കാട് നിന്നും കാണാതായ പെണ്‍കുട്ടിയെ കൊല്ലത്തു നിന്നും വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കാസർകോട് നിന്നുമാണ് പോലീസ് കണ്ടെത്തിയത്. പരസ്പരം അറിയില്ലാത്ത പെണ്‍കുട്ടികളെ തൃശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളില്‍ നിന്നാണ് ഒരേ ദിവസം അപ്രത്യക്ഷരായത്.

പേരും വിലാസവും വെളിപ്പെടുത്തരുത്

പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പൊലീസ് നിർദ്ദേശം. പൊലീസും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
First published: November 7, 2019, 11:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading