HOME /NEWS /Crime / Murder | ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിൽ

Murder | ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്

  • Share this:

    ഹൈദരാബാദ്: ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവത്തിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിലായി. തിരുപ്പതിയിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

    2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ പത്മ എന്ന യുവതിയെ കല്യാണം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാള്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇതോട ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ പ്രശ്നപരിഹാരം സാധ്യമാകാതെ വന്നതോടെ വേണുഗോപാല്‍ പത്മജയ്ക്ക് വിവാഹമോചന നേട്ടീസ് അയക്കുകയും ചെയ്തു. അതിനിടെയാണ് പത്മജയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.

    പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേണുഗോപാലും സുഹൃത്തും ചേർന്ന് പത്മജയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ നിറച്ച്‌ തടാകത്തിൽ തള്ളുകയും ചെയ്തു. ജനുവരി അഞ്ചിനായിരുന്നു സംഭവം.

    അതിനിടെ വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോഴാണ് പത്മജയെ കൊലപ്പെടുത്തിയതാണെന്ന വിവരം തുറന്നുപറഞ്ഞത്. മൃതദേഹം പിന്നീട് തടാകത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

    മലപ്പുറത്ത് നായാട്ടിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

    മലപ്പുറം ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്‌കര്‍, സുനീഷ് എന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന സുനീഷും അലി അസ്‌കറും ചേര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പോലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് കൊലക്കുറ്റമാണ് ചുമത്തിയത്.

    ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. നാടന്‍ തോക്കാണ് പന്നിവേട്ടയ്ക്കായി ഉപയോഗിച്ചത്. നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    First published:

    Tags: Murder, Tirupati