തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ പൊലീസ് സബ് ഇൻസ്പെക്ടറുടെ നേരെ സൈനികന്റെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്ഐമാര്‍ക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലിസ് അറസ്റ്റുചെയ്തു.
വാഹനപരിശോധനയ്ക്കിടെ വനിതാ പോലിസ് ഉദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പോലിസ് പറയുന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് പോലീസിനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പോലിസിന് നേരേ ഗുണ്ടാസംഘങ്ങളുടെ ആക്രമണമുണ്ടായി. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലിസ് വാഹനം ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരെ ഫോര്‍ട്ട് പോലിസ് അറസ്റ്റുചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പോലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.soldier attacked police officer During the vehicle inspection in Thiruvananthapuram
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.