അസം: ഗുവാഹാട്ടിയില്‍ സൈനികന് ഭാര്യയെയും പത്തുവയസ്സുള്ള മകളെയും കഴുത്തറുത്ത് കൊന്നു. അസം റൈഫിള്‍സിലെ ഹവില്‍ദാറായ കശ്മീര്‍ സ്വദേശി രവീന്ദര്കുമാറാണ് ഭാര്യ മോണിക്ക ഡോഗ്ര(32), മകള്‍ റിദ്ദി എന്നിവരെ കൊലപ്പെടുത്തിയത്. സൈനികനെ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ശ്രീകൊനയിലെ സൈനിക ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാര്‍ച്ചിലാണ് രവീന്ദര്‍കുമാര്‍ ഭാര്യയെയും മകളെയും അസമിലേക്ക് കൊണ്ടുവന്നത്. സൈനിക ക്യാമ്പിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇവരുടെ താമസം.
also read : മകനേക്കാൾ മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് എട്ടാം ക്ലാസുകാരന്റെ അമ്മ വിഷംകൊടുത്തു
ശനിയാഴ്ച പുലര്‍ച്ചെ ചോരയില്‍ കുളിച്ചനിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്. പ്രതി വടിവാള്‍ കൊണ്ടാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൃത്യം നടത്തിയ ശേഷം രവീന്ദര്‍ കുമാര്‍ ക്യാമ്പിലെ ഒരു ക്ഷേത്രത്തില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.