• HOME
  • »
  • NEWS
  • »
  • crime
  • »
  • ആശുപത്രിയിലെ അതിക്രമം; മദ്യലഹരിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികൻ അറസ്റ്റിൽ

ആശുപത്രിയിലെ അതിക്രമം; മദ്യലഹരിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികൻ അറസ്റ്റിൽ

തടയാനെത്തിയ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തിരുന്നു.

  • Share this:
തിരുവനന്തപുരം: പാങ്ങോട് ആശുപത്രിയിലെ അതിക്രമത്തില്‍ സൈനികൻ അറസ്റ്റിൽ. കല്ലറ പാങ്ങോട് സ്വദേശി സൈനികന്‍ വിമൽ വേണുവാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിനാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തിലാണ് അറസ്റ്റ്. പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തടയാനെത്തിയ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ വിമലിനായി അന്വേഷണം ആരംഭിച്ചിരുന്നു. കാലിലെ മുറിവിന് ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു അക്രമം ഉണ്ടായത്.

Also Read-നഗ്നവീഡിയോ ചിത്രീകരിച്ച് യുവതിയെ ഏഴു വർഷത്തോളം പീഡിപ്പിച്ച വിജിലൻസ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

കാലിലെ മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിക്കിടെയുണ്ടായതാണോ എന്ന് ജീവനക്കാരും ഡോക്ടറും ചോദിച്ചതിന് പിന്നാലെയായിരുന്നു അക്രമിച്ചത്. മദ്യ ലഹരിയിലെത്തിയായിരുന്നു അക്രമമെന്നും പരിശോധനയ്ക്കായി വാഹനം തടഞ്ഞു നിർത്താന്‍ ശ്രമിച്ചെങ്കിലും നിർത്താതെ കടന്നുകളയുകയായിരുന്നു.
Published by:Jayesh Krishnan
First published: