• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING:18 ബാഗ് നിറയെ മനുഷ്യ ശരീരഭാഗങ്ങൾ; മെക്സിക്കോയിലെ ഫാമിൽ സൈന്യം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

ഈർച്ച വാൾ പോലുള്ള അതീവ മൂർച്ചയേറിയ ആയുധങ്ങളും രക്തക്കറ പുരണ്ട ഒരു ടബും സംഭവ സ്ഥലത്ത് കണ്ടെത്തി


Updated: May 18, 2019, 8:36 AM IST
SHOCKING:18 ബാഗ് നിറയെ മനുഷ്യ ശരീരഭാഗങ്ങൾ; മെക്സിക്കോയിലെ ഫാമിൽ സൈന്യം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ
ഈർച്ച വാൾ പോലുള്ള അതീവ മൂർച്ചയേറിയ ആയുധങ്ങളും രക്തക്കറ പുരണ്ട ഒരു ടബും സംഭവ സ്ഥലത്ത് കണ്ടെത്തി

Updated: May 18, 2019, 8:36 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഒരു ഫാമിൽ നിന്ന് മനുഷ്യശരീര ഭാഗങ്ങൾ കണ്ടെടുത്ത് സൈന്യം. വെസ്റ്റേൺ മെക്സിക്കോയിലെ ജലിസ്കോയിലെ ഒരു ഫാമിൽ നിന്ന് 18 ബാഗ് നിറയെ ശരീര ഭാഗങ്ങളാണ് കണ്ടെടുത്തത്. ശരീരം വെട്ടിനുറുക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന ഈർച്ചവാൾ അടക്കമുള്ള ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Also Read-സ്ത്രീകൾക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും സ്വന്തം നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്തു; തമിഴ്നാട് സ്വദേശി ഒടുവിൽ അഴിക്കുള്ളിലായി

മൃതദേഹങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. തെരച്ചിൽ തുടരുന്നതിനാൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. ഈർച്ച വാൾ പോലുള്ള അതീവ മൂർച്ചയേറിയ ആയുധങ്ങളും കണ്ടെടുത്തുവെന്നും രക്തക്കറ പുരണ്ട ഒരു ടബും സംഭവസ്ഥലത്തുണ്ടായിരുന്നതായും അധികൃതർ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സൈന്യം ഇവിടെ റെയ്ഡ് നടത്താൻ എത്തിയതിനിടെ ഒരാൾ രക്ഷപ്പെട്ടതായി പറയപ്പെടുന്നു. ഫാമിൽ തടവിലാക്കപ്പെട്ടവരിൽ ഒരാളാകാം ഇതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ തടവിലാക്കപ്പെട്ടിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.

also read: വിദേശ വനിതയുടെ തിരോധാനം ആൺ സുഹൃത്തുമായുള്ള സൗന്ദര്യപിണക്കത്തിനൊടുവിൽ

ഇക്കഴിഞ്ഞ ഞായറാഴ്ച ജലിസ്കോയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 34 പേരുടെ ശരീര അവശിഷ്ടങ്ങൾ അധികൃതർ കണ്ടെടുത്തിരുന്നു.കഴിഞ്ഞ ഡിസംബർ ഒന്നു മുതലുള്ള കണക്കുകൾ അനുസരിച്ച് 222 കുഴിമാടങ്ങളും 337 ഓളം ശരീരങ്ങളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിൽ കണ്ടെടുത്തിട്ടുള്ളത്.

First published: May 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...