ആലപ്പുഴ: മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്ത മകന് അച്ഛനെ തലയ്ക്കടിച്ച് ബോധം കെടുത്തിയ കേസിൽ അച്ഛനും ബന്ധുവും പിടിയിൽ. ഇലിപ്പിക്കുളം ശാസ്താന്റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ ഹരികുമാർ (52) എന്നിവരെ അറസ്റ്റ് ചെയ്തത്.
ഡിസംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജൻ പിള്ള മദ്യ ലഹരിയിൽ വീട്ടില്‍ വന്നതിനെ മകൻ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ രാജൻ പിള്ള അബോധാവസ്ഥയിലായി.
Also Read-മക്കളെ മര്‍ദിച്ചതിന് കേസെടുത്തതിന് പിന്നാലെ അച്ഛന് വീടിനുള്ളില്‍ തൂങ്ങി മരിച്ചു
രാജൻ പിള്ളിയുടെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.സി.ഐ ശ്രീജിത്ത്, എസ് ഐമാരായ നിതീഷ്, മധു, അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, പ്രപഞ്ച ലാൽ, ഷൈബു, ഷിബു, മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.