നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | 62കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ

  Arrest | 62കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ

  രമണിയമ്മയുടെ പേരിലുള്ള വീടും പന്ത്രണ്ടര സെന്റ് പുരയിടവും പ്രതിയുടെ പേരിൽ എഴുതി നൽകാത്തതിനെ തുടർന്ന് നിരന്തരും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു

  police_jeep

  police_jeep

  • Share this:
   കൊല്ലം: 62കാരിയായ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിലായി. കുണ്ടറ - ആശുപത്രിമുക്കിനു സമീപം തെങ്ങുവിള വീട്ടിൽ ഭവാനിയമ്മ മകൾ രമണിഅമ്മയെ(62 വയസ്സ്) ആക്രമിച്ച് പരിക്കേല്പിച്ച കേസ്സിൽ മകനായ തെങ്ങുവിള വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയെ(33 ) ആണ് പൊലീസ് അറസ്റ്റഅ ചെയ്തത്. കുണ്ടറ പൊലീസാണ് ഉണ്ണികൃഷ്ണപിള്ളയെ പിടികൂടിയത്. താമസിക്കുന്ന വീടും സ്ഥലവും സ്വന്തം പേരിൽ എഴുതി നൽകാത്തതിന്‍റെ ദേഷ്യത്തിലാണ് ഉണ്ണികൃഷ്ണപിള്ള അമ്മയെ മർദ്ദിച്ചത്.

   രമണിയമ്മയും പ്രതിയായ ഉണ്ണിക്കൃഷ്ണപിള്ളയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. രമണിയമ്മയുടെ പേരിലുള്ള വീടും പന്ത്രണ്ടര സെന്റ് പുരയിടവും പ്രതിയുടെ പേരിൽ എഴുതി നൽകാത്തതിനെ തുടർന്ന് നിരന്തരും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടാതെ പ്രതിയുടെ മദ്യപാനത്തെ ചോദ്യം ചെയ്തതിലുള്ള വിരോധവും രമണിയമ്മയെ ആക്രമിക്കാൻ കാരണമായെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

   തുടർച്ചയായ പ്രതിയുടെ ആക്രമണത്തെ ഭയന്ന് രമണിയമ്മ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പ്രതിയുടെ അക്രമണത്തിൽ രമണിയമ്മയുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട് . അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 30കാരന് 20 വർഷം കഠിനതടവും 50000 രൂപ പിഴയും

   കാസർകോട്: 15കാരനെ പ്രകൃതി വിരുദ്ധ വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കാസർകോട് അമ്ബലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണാ പ്രതാപിനെ (30) ആണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. ജസ്റ്റിസ് എ വി ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

   Also Read- Ragging Case | മംഗളുരു റാഗിങ് കേസ്: എട്ട് മലയാളികൾ ഉൾപ്പടെ ഒമ്പത് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

   പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവും അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു. 2016 ഫെബ്രുവരി 21നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അമ്ബലത്തറ എസ് ഐ ആയിരുന്ന കെ വി ശശീന്ദ്രനാണ്.

   ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

   ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

   വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

   ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
   Published by:Anuraj GR
   First published: