മദ്യം മാറ്റിയെന്ന് ആരോപിച്ച് പിതാവിന് ക്രൂരമർദ്ദനം; ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

യുവാവ് പിതാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: October 10, 2019, 12:56 PM IST
മദ്യം മാറ്റിയെന്ന് ആരോപിച്ച് പിതാവിന് ക്രൂരമർദ്ദനം; ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ
വയോധികനെ മകൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ.
  • Share this:
മാവേലിക്കര: മദ്യം എടുത്തുമാറ്റിയെന്ന് ആരോപിച്ച് വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകൻ അറസ്റ്റിൽ.  കല്ലുമല ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കതില്‍ രതീഷിനെ (29) കുറത്തികാട് പൊലീസാണ് അറസ്റ്റു ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ  ചുനക്കര പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ബുധാഴ്ചയാണ് പിടികൂടിയത്.

യുവാവ് പിതാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ കോസെടുത്തു.

പൊലീസ് സ്വമേധയാ കേസെടുത്തതിനു പിന്നാലെയാണ് രതീഷ് ഒളിവിൽ പോയത്.

Also Read മദ്യപിക്കാൻ പണം കൊടുക്കാത്ത പിതാവിന് മകന്റെ ക്രൂര മർദ്ദനം; താങ്കളെ ഉടൻ എടുക്കുന്നതാണെന്ന വീഡിയോയുമായി പൊലീസ്First published: October 10, 2019, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading