നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്റ്റിൽ

  Arrest| വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്റ്റിൽ

  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

  • Share this:
   തൃശൂർ (Thrissur) മുളങ്കുന്നത്തുകാവിൽ (Mulamkkunnathukavu) വയോധികയെ മർദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ (Arrest). മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്‍റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിൽ മകൻ ബൈജുവിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

   ക്രിസ്​മസ്​ തലേന്നാണ്​ സംഭവം​. കുറച്ചുനാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച്​ തങ്ക മൂന്നുതവണ പൊലീസിൽ പരാതി നൽകിയിരുന്നു​. ബൈജുവിനെ പൊലീസ്​ സ്റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി താക്കീത്​ നൽകി പറഞ്ഞയക്കുകയാണ്​ പതിവ്​.

   മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി പി ജോയിയുടെ നിർദേശപ്രകാരം സബ്​ ഇൻസ്പെക്ടർ കെ. രാജൻ, അസി. സബ്​ ഇൻസ്പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

   ബിന്ദു അമ്മിണിയെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്‌

   വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ (Bindu Ammini) കഴിഞ്ഞ ദിവസം മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ്. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.

   ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

   ‌'ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി', ബിന്ദു അമ്മിണി പറയുന്നു.

   ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് അക്രമി ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

   ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മനഃപൂർവം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്ന് നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവർ ആശുപത്രിയിലായിരുന്നു.
   Published by:Rajesh V
   First published: