കോട്ടയം: കുഴഞ്ഞു വീണു മരിച്ചു എന്നു കരുതിയ ആളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞതോടെ മകൻ അറസ്റ്റിൽ. ഈരാറ്റുപേട്ട കടുവാമൂഴിയിൽ മരിച്ച ഷെറീഫിന്റേത് കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. സംഭവത്തിൽ മകൻ ഷെഫീക്കിനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഷെറീഫുമായുണ്ടായ അടിപിടിയിൽ പിതാവിനെ തല്ലിയതായി ഷെഫീഖ് സമ്മതിച്ചു. അടിപിടിയിൽ ഷെറീഫിന് തലയ്ക്കും വയറിനും അടിയേറ്റിരുന്നു. വെള്ളിയാഴ്ച രാവിലെ എണീറ്റ് കാപ്പി കുടിച്ച ഉടനെ ഷെറീഫ് കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.
അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഷെഫീക്ക് നിരീക്ഷണത്തിലായിരുന്നു. വാക്കു തർക്കത്തിനിടെ ഷെഫീഖ് പിതാവിനെ ഇഷ്ടികയും വടിയും ഉപയോഗിച്ച് മർദിച്ചിരുന്നു.
ഇതിനു ശേഷം ഉറങ്ങാൻ കിടന്ന ഷെറീഫ് വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്ക് എണീറ്റ് ഭാര്യ സഫിയയോട് വെള്ളം ചോദിച്ചു. സഫിയ കാപ്പി ഉണ്ടാക്കി കൊടുത്തു. അതിനു ശേഷം ഏഴ് മണിയോടെയാണ് ഷെറീഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.