• HOME
  • »
  • NEWS
  • »
  • crime
  • »
  • വൈദികന്റെ വീട്ടിലെ മോഷണം ; സ്വർണം കവർന്ന മകൻ അറസ്റ്റില്‍

വൈദികന്റെ വീട്ടിലെ മോഷണം ; സ്വർണം കവർന്ന മകൻ അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്

  • Last Updated :
  • Share this:
കോട്ടയം കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ മോഷണം കേസില്‍  വഴിത്തിരിവ്. വൈദികൻ ജേക്കബ് നൈനാന്റെ മകൻ തന്നെയാണ് സ്വർണം മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി.   കസ്റ്റഡിയിലെടുത്ത പ്രതി ശൈനോ നൈനാൻ കോശി (35)യുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടർന്ന് സ്വർണം ഒളിപ്പിച്ചുവെച്ച കടയിൽ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബാംഗങ്ങൾക്ക് തന്നെ മോഷണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വർണം ഉൾപ്പെടെ പ്രതിയിൽ നിന്നും കണ്ടെടുത്തു.  അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോൾ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക്  കടന്നത്.

 Also Read- വൈദികന്റെ വീട്ടിൽ മുളകു പൊടി വിതറി 20 ലക്ഷം രൂപയുടെ സ്വർണം കവർന്നു

സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് സ്വന്തം വീട്ടിൽ തന്നെ മോഷണം നടത്തിയതെന്ന്  ശൈനോ നൈനാൻ  നൽകിയ മൊഴിയിൽ പറയുന്നു.  തനിക്കുള്ള കടങ്ങൾ വീട്ടുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ആഭരണങ്ങളില്‍ ഏറിയ പങ്കും അനുജന്റെ ഭാര്യയുടെതാണ്. കൂരോപ്പടയിലെ വീട്ടിൽ സ്വർണം വെച്ച ശേഷമാണ് വിദേശത്ത് ജോലി ചെയ്യുന്ന അനുജനും ഭാര്യയും നാട്ടിൽ നിന്നും ജോലിക്കായി വിദേശത്തേക്ക് പോയത് .

വീടിന് തൊട്ടുമുൻപിൽ ഒരു കട നടത്തി വരികയായിരുന്നു പ്രതി. ഇതിനിടെയാണ് ഇയാള്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇതോടെ സ്വന്തം വീട്ടില്‍ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് ഷൈനു പോലീസിനോട് പറഞ്ഞു.

Also Read- കോട്ടയത്ത് വൈദികന്റെ വീട്ടിലെ മോഷണം; പോലീസ് നായ എത്തിയത് അടുത്ത വീട്ടിൽ

ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്കും ഏഴുമണിക്കും  ഇടയിലാണ്  തൃക്കോതമംഗലം പള്ളി വികാരി ഫാദർ ജേക്കബ് നൈനാന്റെ എളപ്പനാൽ പടിയിലെ വീട്ടിൽ മോഷണം നടന്നത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂരോപ്പടയിലെ വീട്ടിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്ത് നിന്നും വിരലടയാള വിദഗ്ധരും മോഷണസ്ഥലത്തെത്തി പരിശോധന നടത്തി .  കോട്ടയം ഡോഗ്സ് സ്ക്വാഡിലെ  ചേതക് എന്ന പോലീസ് നായയും സംഭവ സ്ഥലത്ത്  പരിശോധന നടത്തി.

വീടിന് പിന്നിലെ അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് പോയതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ . അടുക്കള ഭാഗത്ത് നിന്നുമാണ് ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തിയത്. വീടിന്റെ പിൻവാതിലില്‍ നിന്നും തൊട്ടടുത്ത വീടിന്റെ മുറ്റത്തെത്തിയ ശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ ഓടിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 250 ഓളം മീറ്റർ ദൂരെ ഒരു വീട്ടിൽ നായ മണം പിടിച്ചെത്തി. തൊട്ടടുത്തുള്ള വീട്ടിലേക്കും പിന്നീട് നായ പോയി. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവിൽ നായ എത്തിയത്.  എന്നാൽ ഇതിനെല്ലാം പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരങ്ങൾ പുറത്തുവന്നത്.
Published by:Arun krishna
First published: