• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | 73 കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദനം; കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

Arrest | 73 കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദനം; കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം

അറസ്റ്റിലായ ഫ്രാന്‍സിസ്‌

അറസ്റ്റിലായ ഫ്രാന്‍സിസ്‌

  • Share this:
    കൊച്ചി: വയോധികയായ അമ്മയെ കൊലപ്പെടുത്താന്‍ (Murder Attempt) ശ്രമിച്ച മകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാന്‍സിസിനെയാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ 17-ാം തീയതി രാത്രി 8 മണിക്കാണ് സംഭവം. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇയാള്‍ അമ്മയെ മര്‍ദ്ദിച്ച് മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു.

    മര്‍ദ്ദിച്ചതിന് ശേഷം ഫ്രാന്‍സിസ് വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകര്‍ത്തു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

    വയോധികയെ കൊന്ന കേസിലെ പ്രതിയ്ക്ക് അഞ്ചു വർഷം മുൻപ് നടന്ന ദുരൂഹ മരണത്തിൽ പങ്കെന്ന് സംശയം

    തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായതിന് പിന്നാലെ കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയ റഫീഖയ്ക്കും മകനുമെതിരെ മറ്റൊരു കൊലപാതക കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം കല്ലുവെട്ടാംകുഴി തുമ്പ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവത്തിലാണ് മുല്ലൂർ കോവളം കൊലപാതകത്തിൽ പിടിയിലായ റഫീഖയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നത്.

    Related News- ‘അന്ന് കൊലപാതകക്കുറ്റമേറ്റത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ'; 14 കാരിയുടെ മരണത്തിൽ വയോധിക ദമ്പതികൾ

    വാട്ടർ അതോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ വീടിന് സമീപം വഴിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി 12ന് ശേഷമാണ് ഇവർ മരിച്ചു കിടക്കുന്നത് അയൽവാസികൾ കാണുന്നത്.

    Related News- Murder | വിഴിഞ്ഞം കൊലപാതകത്തില്‍ വഴിത്തിരിവ്; ചുരുളഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകവും

    റഫീഖയ്ക്ക് വാടകയ്ക്ക് വീട് ശരിയാക്കുന്നതിനായി അയൽവാസി വിളിച്ചതനുസരിച്ച് വൈകിട്ട് 7.30 ന് മോളി വീട്ടിൽ നിന്നും പോയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്നേ നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ മോളിയുടെ വീട്ടുകാർ പരാതി നല്‍കിയിരുന്നില്ല. ശാരീരിക വൈകല്യം ഉണ്ടായിരുന്ന മോളി അവിവാഹിതയായിരുന്നു. മോളി മരിക്കുമ്പോൾ 45 വയസ്സായിരുന്നു പ്രായം. റഫീഖയും മകനും മോളിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നുവെന്നും രാത്രിയിൽ മോളിയോടൊപ്പം തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പൊലീസ് ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

    വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷെഫീഖും തന്നെയാണ് ഒരുവർഷം മുമ്പ് 14കാരിയായ പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 14 കാരിയുടെ കൊലപാതക കുറ്റം ഏറ്റെടുക്കാൻ രക്ഷിതാക്കൾക്കെതിരെ കോവളം പൊലീസ് നടത്തിയ കൊടിയ പീഡനത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
    Published by:Karthika M
    First published: