• HOME
  • »
  • NEWS
  • »
  • crime
  • »
  • Attempt to murder |വീടും സ്ഥലവും എഴുതി നല്‍കാത്തതിന് മാതാപിതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

Attempt to murder |വീടും സ്ഥലവും എഴുതി നല്‍കാത്തതിന് മാതാപിതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.

  • Share this:
    കൊല്ലം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍ (son arrested). ചവറ ഭരണിക്കാവ് നെടുമ്പുറത്തുവീട്ടില്‍ കരുണാകരന്‍ പിള്ളയെയും ഭാര്യ ശാന്തകുമാരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ ഗോപാലകൃഷ്ണനെയാണ് (കുമാര്‍) ചവറ സി.ഐ. നിസാമുദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

    ഞായറാഴ്ച ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുമാറും കുടുംബവും താമസിക്കുന്നത്. വീടും സ്ഥലവും എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി കുമാര്‍ സ്ഥിരമായി വഴക്കിടാറുണ്ട്. ഞായറാഴ്ച നടന്ന വഴക്കിനിടെ ഇയാള്‍ അച്ഛന്റേയും അമ്മയുടേയും തലയ്ക്ക് വെട്ടുകയായിരുന്നു.

    ആക്രമണത്തില്‍ പരിക്കേറ്റ അമ്മ ശാന്തകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കരുണാകരന്‍പിള്ള സമീപത്തെ ആശുപത്രിയിലും ചികിത്സയിലാണ്. കുമാറിന്റെ പേരില്‍ വധശ്രമത്തിനു കേസെടുത്തു. ഇന്നു കോടതിയില്‍ ഹാജരാക്കും.

    Also read: Attempt to murder ഭർത്താവിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം;ഭാര്യയ്ക്ക് വഴികാട്ടി അമ്മയോ?

    Husband in custody | ആദ്യരാത്രി കഴിഞ്ഞു മുങ്ങിയ ഭർത്താവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

    മലപ്പുറം വണ്ടൂരില്‍ ആദ്യരാത്രി കഴിഞ്ഞ ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ വരനെ (Groom) പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്റ്റിലായത് (Arrest).

    ഒരു വർഷം മുമ്പാണ് വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹ ദിവസം യുവതിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീൻ ആദ്യരാത്രി കഴിഞ്ഞ് പുലര്‍ച്ചെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.

    Also read: POCSO | സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ ബലാത്സംഘം ചെയ്തു; പ്രതി പിടിയില്‍

    പിന്നീട് വിവിധ സ്ഥലങ്ങളില്‍ യുവതിയുടെ കുടുംബം ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ കമറുദ്ദീൻ നല്‍കിയ വിലാസവും ശരിയല്ലെന്ന് മനസിലാക്കിയ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ ഇയാള്‍ക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന് കണ്ടെത്തി.ഇവിടെ നിന്നാണ് കമറുദ്ദീനെ പൊലീസ് പിടികൂടിയത്. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ യുവതി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.
    Published by:Sarath Mohanan
    First published: