തിരുവനന്തപുരം: പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ മകൻ വീട് അടിച്ചുതകർത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് മകൻ സനൽകുമാറും സുഹൃത്തുക്കളും ചേർന്ന് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത മകനും സംഘവും 45,000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടൻ കോഴികളെ മോഷ്ടിച്ചതായും മനോഹരൻ നൽകിയ പരാതിയിൽ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന താൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ വിരോധം മൂലമാണ് മകൻ അക്രമ൦ നടത്തിയതെന്നാണ് മനോഹരൻ ആരോപിക്കുന്നത്.
രണ്ട് മക്കളുണ്ടെങ്കിലും ഭാര്യ മരിച്ചതിന് ശേഷം മനോഹരൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പാരമ്പര്യമായി നൽകാനുള്ള സ്വത്തുക്കളെല്ലാം മകനും മകൾക്കും നേരത്തെ വീതിച്ചുനൽകിയിരുന്നു. നിലവിൽ താമസിക്കുന്ന വീടും സ്ഥലവും ഒറ്റയ്ക്ക് അധ്വാനിച്ച് ഉണ്ടാക്കിയതെന്നാണ് മനോഹരൻ പറയുന്നത്.
ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങൾ നോക്കാൻ ആരുമില്ലാതായെന്നും അതിനാലാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതെന്നും മനോഹരൻ പറഞ്ഞു. ഇതിന്റെ വിരോധം മൂലമാണ് മകനും മറ്റ് നാല് പേരും വീട്ടിൽ കയറി അക്രമം നടത്തിയതെന്ന് മനോഹരൻ തന്റെ പരാതിയിൽ പറയുന്നു.
Also read-
500 രൂപ പിരിവ് നൽകിയില്ല, CPI പ്രവർത്തകർ തട്ടുകട അടിച്ചു തകര്‍ത്തെന്ന് പരാതി
വീടിന്റെ പിൻവാതിൽ തകർത്താണ് അക്രമിസംഘം വീടിനുള്ളിലേക്ക് കടന്നത്. തുടർന്ന് ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും പണം അപഹരിക്കുകയും ചെയ്യുകയായിരുന്നു. വീട്ടിൽ വളർത്തിയിരുന്ന അഞ്ച് കോഴികളെയും വസ്ത്രങ്ങളും മോഷ്ടിച്ചതായും പരാതിയിൽ പറയുന്നു. മനോഹരൻ നൽകിയ പരാതിയിന്മേൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ കോവളം പോലീസ് അറസ്റ്റു ചെയ്തു. ബാലരാമപുരം ആർ.സി. സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശിയും അതിയന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം മംഗലത്തുകോണം കടകമ്പിൾ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജീവൻ(20), കരിയ്ക്കകം ഇരുമ്പ് പാലത്തിന് സമീം ആറ്റുവരമ്പത്ത് ടി.സി. 76/1690 ലെ വീട്ടിൽ നിന്നും പളളിച്ചൽ മലയം പാമാംകോട് മലയം എം.എൽ.എ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഷാൻരാജ്(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Also read-
Murder | മദ്യപാനത്തെ ചോദ്യംചെയ്ത രണ്ടുപെണ്‍മക്കളെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റില്‍
മേയ് ഒൻപത് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു കോവളം എസ്.എച്ച്.ഒ. ജി. പ്രൈജുവിന്റെ നേത്യത്വത്തിൽ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫ്രീ ഫയർ ഗെയിമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമായാണ് വിവിധ ഘട്ടങ്ങളിൽ പ്രതികൾ വിദ്യാർഥിനിയെ പരിചയപ്പെട്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.