• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് വയോധിക ദമ്പതികളുടെ കൊല; അമ്മയെ മകൻ വെട്ടിയത് 33 തവണ; മുറിവിലും വായിലും കീടനാശിനിയൊഴിച്ചു

പാലക്കാട് വയോധിക ദമ്പതികളുടെ കൊല; അമ്മയെ മകൻ വെട്ടിയത് 33 തവണ; മുറിവിലും വായിലും കീടനാശിനിയൊഴിച്ചു

മുറിവുകളിലും വായിലും കീടനാശിനി ഒഴിക്കുകയും ചെയ്തു. മുറിവുകൾ വഴി വിഷം കയറാനായിരുന്നു അങ്ങനെ ചെയ്തതെന്നും സനൽ പൊലീസിനോട് പറഞ്ഞു.

പാലക്കാട് വയോധിക ദമ്പതികളുടെ കൊല; അമ്മയെ മകൻ വെട്ടിയത് 33 തവണ; മുറിവിലും വായിലും കീടനാശിനിയൊഴിച്ചു
  • Share this:
പാലക്കാട്: പുതുപ്പരിയാരത്ത് വയോധിക ദമ്പതികൾ (Elderly Couple) വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ. ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനൽ ആണ് പൊലീസി​ന്‍റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്.

കൊല നടന്ന ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച്‌ സനല്‍ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു.

അമ്മയെ 33 തവണ വെട്ടി. നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സനല്‍ ഇദ്ദേഹത്തെയും വെട്ടി. മുറിവുകളിലും വായിലും കീടനാശിനി ഒഴിക്കുകയും ചെയ്തു. മുറിവുകൾ വഴി വിഷം കയറാനായിരുന്നു അങ്ങനെ ചെയ്തതെന്നും സനൽ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച അരിവാളും കൊടുവാളും വീടിനകത്തു നിന്നും കണ്ടെടുത്തു. ഈ ആയുധങ്ങളിലുള്ള രക്തക്കറയും മുടിയും പരിശോധനക്കയക്കുമെന്ന് പൊലീസ് പറഞ്ഞു.

Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഇന്ന് രഹസ്യമൊഴി നൽകും

കൊല നടത്തിയ ശേഷം ഇയാള്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ സനല്‍ പ്രതികരിച്ചത് കുറ്റബോധമില്ലാതെയാണ്. ബംഗളൂരുവില്‍ നിന്ന് ഇയാളെ നാട്ടിലെത്തിച്ചത് തന്ത്രപരമായി തെറ്റിദ്ധരിപ്പിച്ചാണ്. സനല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. ഇതിനായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കും.

ഓ​ട്ടൂ​ർ​ക്കാ​ട് മ​യൂ​ര​ത്തി​ൽ ച​ന്ദ്ര​നും ഭാ​ര്യ ദേ​വി​യു​മാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം മൈസുരുവിലേക്ക് ഒളിവിൽ പോയ മകൻ സനലിനെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേൽപ്പിച്ചത്. പിടിയിലായ സന​ൽ എ​റ​ണാ​കു​ള​ത്ത് സിസി​ടി​വി ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​കയായിരുന്നു.

തിങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ എറണാകുളത്തുള്ള മ​ക​ൾ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കി​ട്ടി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ അ​യ​ൽ​വാ​സി​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വീട്ടനകത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വെട്ടുകൊണ്ട് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു.
Published by:Rajesh V
First published: