• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | വഴിനിര്‍മാണം തടഞ്ഞു; അമ്മയെ ക്രൂരമായി മര്‍ദിച്ച് തോട്ടില്‍ ചവിട്ടി താഴ്ത്തി മകന്‍

Murder | വഴിനിര്‍മാണം തടഞ്ഞു; അമ്മയെ ക്രൂരമായി മര്‍ദിച്ച് തോട്ടില്‍ ചവിട്ടി താഴ്ത്തി മകന്‍

സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസ് ബൈജുവിനെതിരെ നടപടി സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നു.

  • Share this:
    കോട്ടയം: വൈക്കത്ത് അമ്മയെ തോട്ടില്‍ ചവിട്ടി താഴ്ത്തി കൊന്ന് മകന്‍. തുറുവേലിക്കുന്ന് വൈക്കപ്രയാറിലാണ് സംഭവം വൈക്കപ്രായാര്‍ ഒഴുവില്‍ മന്ദാകിനിയെയാണ് മകന്‍ ബൈജു ക്രൂരമായി കൊലപ്പെടുത്തിയത്. വഴിനിര്‍മാണം തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ അമ്മയെ മര്‍ദിച്ച് തോട്ടില്‍ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

    വീട്ടിലേക്കുള്ള ചതുപ്പില്‍ വഴിനിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരിക്കാത്തത് മകന്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ മന്ദാകിനിയെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബൈജുവിന് താക്കീത് നല്‍കുകയും അമ്മയെ ആശുപത്രിയില്‍ ആക്കാന്‍ നിര്‍ദേശിച്ച് സ്ഥലം വിട്ടു.

    പൊലീസ് പോയതിന് പിന്നാലെ അമ്മയെ ചതുപ്പിലേക്ക് തള്ളിയിടുകയും ചവിട്ടി താഴത്തുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ കുട്ടി ഈ കാഴ്ച കണ്ട് നാട്ടുകാരെ വിളിച്ചുവരുത്തി. ബൈജുവിനെ പിടിച്ചുമാറ്റിയ സമീപവാസികള്‍ മന്ദാകിനിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വൈകിട്ടോടെ മരിച്ചു.

    Also Read-POCSO | പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

    വൈക്കം പോലീസ് വീട്ടിലെത്തി പ്രതിയായ ബൈജുവിനെ കസ്റ്റഡിയിലെടുത്തു. മന്ദാകിനിയും ഇളയമകനുമായ ബൈജുവുമാണ് വീട്ടില്‍ താമസിച്ചിരുന്ന്. മദ്യപിച്ചെത്തുന്ന ബൈജു അമ്മയെ മര്‍ദിക്കുന്നത് പതിവായിരുന്നു. അതേസമയം സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസ് ബൈജുവിനെതിരെ നടപടി സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നു.

    Shot dead |പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് കോടതിയുടെ പുറത്തുവെച്ച് വെടിവെച്ചു കൊന്നു

    പോക്‌സോ (Pocso) കേസിലെ പ്രതിയെ ഇരയുടെ പിതാവ്(father) വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ബീഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നത്.

    വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ദില്‍ഷാദ് ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നത്. 2020 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയുടെ വീടിനടുത്ത് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്ന ദില്‍ഷാദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും മാര്‍ച്ച് 12-ന് പ്രതിയെ ഹൈദരാബാദില്‍നിന്ന് പിടികൂടുകയും ചെയ്തു. റിമാന്‍ഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.

    കഴിഞ്ഞദിവസം പോക്‌സോ കേസിന്റെ വിചാരണയ്ക്കായാണ് ദില്‍ഷാദ് ഹുസൈന്‍ കോടതിയില്‍ എത്തിയത്. കേസിലെ ഇരയുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മില്‍ കോടതിക്ക് പുറത്ത് സംഘര്‍ഷവുമുണ്ടായി.

    Also Read-Fake Covid Certificate | വ്യാജ RT-PCR പരിശോധനാഫലങ്ങളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്ന സംഘം പോലീസ് പിടിയിൽ

    ദില്‍ഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതി പരിസരത്തെ പോലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു.
    Published by:Jayesh Krishnan
    First published: