• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | പ്രണയ വിവാഹം എതിര്‍ത്ത പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മകന്‍ കുറ്റക്കാരനെന്ന് കോടതി

Murder Case | പ്രണയ വിവാഹം എതിര്‍ത്ത പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മകന്‍ കുറ്റക്കാരനെന്ന് കോടതി

ഹരീഷ് മറ്റൊരു ജാതിയിൽപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. അതിനെ എതിർത്ത അച്ഛന്‍ ശ്രീധർ പൂജാരി ഇവരെ വിവാഹം കഴിക്കാനും അനുവദിച്ചിരുന്നില്ല

ഹരീഷ് പൂജാരി

ഹരീഷ് പൂജാരി

  • Share this:
    മംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നത്‌ എതിർത്ത അച്ഛനെ അടിച്ചുകൊന്നുവെന്ന (Murder) കേസില്‍ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബെൽത്തങ്ങാടി ഗാരാഡി മുഡ്യോട്ടുവിലെ ശ്രീധർ പൂജാരി(56)യാണ് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ ഹരീഷ് പൂജാരി(28)യെയാണ് മംഗളൂരു (Mangaluru) നാലാം നമ്പര്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ പിന്നീട് വിധിക്കും.

    കഴിഞ്ഞവർഷം ജനുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ഹരീഷ് മറ്റൊരു ജാതിയിൽപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. അതിനെ എതിർത്ത അച്ഛന്‍ ശ്രീധർ പൂജാരി ഇവരെ വിവാഹം കഴിക്കാനും അനുവദിച്ചിരുന്നില്ല. മകളുടെ വിവാഹം ആദ്യം നടത്തണം എന്ന് ശ്രീധർ പറഞ്ഞതോടെ ഹരീഷ് കാമുകിയെ വീട്ടിൽനിന്ന് വിളിച്ചിറിക്കി മറ്റൊരു വീട്ടിൽ താമസമാക്കി.

    Also Read- പേട്ട റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരനെ കുത്തിക്കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും

    കുറച്ചുദിവസത്തിന്‌ ശേഷം സ്വന്തം വീട്ടിലേക്ക് വന്ന ഹരീഷും പിതാവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ മകന്‍ മരക്കഷണംകൊണ്ട് ശ്രീധര്‍ പൂജാരിയെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബെൽത്തങ്ങാടി ഇൻസ്പെക്ടർ സന്ദേശാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.  കേസിൽ ആകെ 11 സാക്ഷികളെ വിസ്തരിച്ചു.

    മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു


    കോഴിക്കോട്: മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു(Murder). കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48)ആണ് മരിച്ചത്. തീപൊള്ളലേറ്റ് ഷൗക്കത്ത് ഏറെ നാളായി ചികിത്സയിലായിരുന്നു.

    കഴിഞ്ഞ മാസം 13ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട തിണ്ണയിൽ വച്ചാണ് ആക്രമണം നടന്നത്. മദ്യലഹരിയിലെ തർക്കമായിരുന്നു ആക്രമണത്തിന് കാരണം.

     Also Read- പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

    സംഭവത്തിൽ, ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

    മറ്റൊരു സംഭവത്തിൽ, മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് അറസ്റ്റിലായി. ഷുഹൈബ് എന്ന കൊച്ചുവിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.

    കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. .ഷംഷീർ, അബ്ദുൽ മാജിദ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം നാടുവിട്ട ഷുഹൈബിനെ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.പയ്യനാട് താമരശ്ശേരിയിലെ പ്രധാന റോഡിൽ നിന്നും മാറി ചെറുറോഡിൽ ജലീലും സുഹൃത്തുക്കളും ഷുഹൈബിന്റെ സംഘവും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ജലീലിനെ കൊലപ്പെടുത്തുന്നത്.
    Published by:Arun krishna
    First published: