നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Acid Attack | പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു

  Acid Attack | പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു

  കുടുംബവഴക്കിനെ തുടര്‍ന്നാണ് പിതാവ് മകന് നേരെ ആസിഡ് ഒഴിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   കോട്ടയം: പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന്(Acid Attack) ഇരയായ മകന്‍ മരിച്ചു.കാഞ്ഞിരത്തും കുന്നേല്‍ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

   കുടുംബവഴക്കിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23നാണ് പിതാവ് ഗോപാലകൃഷ്ണന്‍ മകന് നേരെ ആസിഡ് ഒഴിച്ചത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വഴക്കാണ് ആസിഡ് ആക്രമണത്തിന് കാരണമായത്.

   സംഭവശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഗോപാലകൃഷ്ണന്‍ റിമാന്‍ഡിലാണ്.

   Also Read- മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ; ഇരുവരും റിമാൻഡിൽ

   ടിക്കറ്റ് നൽകുമ്പോൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ

   പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിലായി. കൊല്ലം(Kollam) ചിന്നക്കടയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് കണ്ടക്ടർ തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

   കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്. പണം നല്‍കി ടിക്കറ്റ് ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് ടിക്കറ്റും ബാക്കി തുകയും നല്‍കുന്നതിനൊപ്പം ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ലൈംഗികപരമായ അതിക്രമം ഇയാൾ കുട്ടിക്കു നേരെ ആവർത്തിച്ചു. ഇതേത്തുടർന്ന് പെൺകുട്ടി ഇയാൾക്കെതിരെ പ്രതികരിച്ചു. അതിനു ശേഷം ചിന്നക്കട റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിന് പരാതി നൽകുകയും ചെയ്തു.

   Also Read-ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പിൽ വഴിത്തിരിവ് തേടി പോലീസ്
   പെണ്‍കുട്ടിയുടെ പരാതിയില്‍ ആശ്രാമം ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അതുല്‍ എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരഹൃദയത്തിൽ വെച്ച് പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവം ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതേത്തുടർന്ന്, നഗരത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആര്‍, എസ്.ഐ മാരായ രതീഷ്കുമാര്‍. ആര്‍, രജീഷ്, ഹരിദാസന്‍ എസ്. സി. പി. ഒ ബിന്ദു, സി. പി. ഓ അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
   Published by:Jayesh Krishnan
   First published: