• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് അച്ഛന്‍ മരിച്ചതിന്‍റെ ദുഖം താങ്ങാനാകാതെ മകന്‍ ജീവനൊടുക്കി

കൊല്ലത്ത് അച്ഛന്‍ മരിച്ചതിന്‍റെ ദുഖം താങ്ങാനാകാതെ മകന്‍ ജീവനൊടുക്കി

അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പോയ മകന്‍ എന്‍.വിനുകുമാറിനെ (36) ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

  • Share this:
കൊല്ലത്ത് അച്ഛന്‍ മരിച്ചതിന്‍റെ വിഷമം താങ്ങാനാകാതെ മകന്‍ ജീവനൊടുക്കി. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനില്‍ കെ.നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പോയ മകന്‍ എന്‍.വിനുകുമാറിനെ (36) ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാർ. സരോജ അമ്മാളാണ് ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എൽ.വിമൽകുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. അവിവിവാഹിതനാണ് വിനുകുമാർ. അച്ഛന്റെയും മകന്റെയും സംസ്കാരം തിങ്കളാഴ്ച നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Arun krishna
First published: