കോട്ടയം: അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴയായി അടയ്ക്കാൻ പറഞ്ഞ തുക ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്.
2019 ആഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ പ്രതി മുറിയ്ക്കുളളിൽ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രിയിൽ പല തവണ ഇത്തരത്തിൽ അമ്മയെ ഇയാൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനെ തുടർന്ന് ഇരയായ മാതാവ് ചങ്ങനാശേരി പോലീസിൽ എത്തി പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്നു, പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ചങ്ങനാശേരി ഇൻസ്‌പെക്ടറായിരുന്ന കെ.പി വിനോദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പീഡനത്തിന് ഇരയായ മാതാവ് അടക്കം 15 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 376(2) (എഫ്)(എൻ) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Imprisonment, Kottayam